ഷാജി-രണ്‍ജി ചിത്രത്തില്‍ മോഹന്‍ലാല്‍
ഷാജി-രണ്‍ജി ചിത്രത്തില്‍ മോഹന്‍ലാല്‍
ഒക്ടോബര്‍ 16, 2001
ഒരു ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും രണ്‍ജി പണിക്കരും വീണ്ടും ഒന്നിക്കുന്നു. ദി കിംഗിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനാവുന്നത്.
തലസ്ഥാനം, ഏകലവ്യന്‍, കമ്മിഷണര്‍, ദി കിംഗ് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഷാജി കൈലാസും രണ്‍ജി പണിക്കരും കുറച്ചുകാലമായി ഒന്നിച്ച് സിനിമകളൊന്നും ചെയ്തിരുന്നില്ല. ഇരുവരും പിരിഞ്ഞതിനു ശേഷം രണ്‍ജി ജോഷിക്കു വേണ്ടിയാണ് തിരക്കഥകളെഴുതിയിരുന്നത്. ഒരു ഇടവേളക്ക് ശേഷം വീണ്ടും മലയാളത്തിലെ സൂപ്പര്‍ സംവിധായകനും സൂപ്പര്‍ തിരക്കഥാകൃത്തും ഒന്നിക്കുമ്പോള്‍ അത് മറ്റൊരു മെഗാഹിറ്റിന് വഴിവെക്കുമെന്നാണ് പ്രതീക്ഷ.
ഷാജി-രണ്‍ജി കൂട്ടുകെട്ടിന്റെ ചിത്രത്തില്‍ ആദ്യമായാണ് മോഹന്‍ലാല്‍ നായകനാവുന്നത്. ഇവരുടെ നാല് ചിത്രങ്ങളില്‍ മൂന്നിലും സുരേഷ്ഗോപിയായിരുന്നു നായകന്‍. കിംഗില്‍ മമ്മൂട്ടിയും. രണ്‍ജിയുടെ തിരക്കഥയെ ആസ്പദമാക്കി ജോഷി സംവിധാനം ചെയ്യുന്ന പ്രജയില്‍ മോഹന്‍ലാല്‍ ആണ് നായകന്‍.തിരക്കഥാകൃത്തായ എസ്.എന്‍.സ്വാമിയുടേതാണ് മോഹന്‍ലാല്‍-ഷാജി-രണ്‍ജി- ചിത്രത്തിന്റെ കഥ.


Click it and Unblock the Notifications