കന്നഡയില്‍ മോഹന്‍ലാലിന്റെ ലവ്

By Staff

കന്നഡയില്‍ മോഹന്‍ലാലിന്റെ ലവ്
ഒക്ടോബര്‍ 16, 2003

തമിഴിലും ഹിന്ദിയിലും മികച്ച കഥാപാത്രങ്ങളിലൂടെ തന്റെ സാന്നിധ്യമറിയിച്ച മോഹന്‍ലാല്‍ കന്നഡയിലും അഭിനയിക്കുന്നു. മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന കന്നഡ ചിത്രത്തിന് ലവ് എന്നാണ് പേരിട്ടിരിക്കുന്നത്.

രാജേന്ദ്രസിംഗ് ബാബുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം തുടങ്ങും. ദുബായിലാണ് ഷൂട്ടിംഗ് നടക്കുന്നത്.

ഹിന്ദിയും മലയാളവും കന്നഡയുമൊക്കെ സംസാരിക്കുന്ന ഒരു ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ഇടവേളക്ക് ശേഷം കഥാഗതിയില്‍ മാറ്റമുണ്ടാക്കുന്ന കഥാപാത്രമാണ് ലാലിന്റേത്. നര്‍മത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്.

മലയാളത്തില്‍ നിന്ന് കലാഭവന്‍ മണിയാണ് ഇപ്പോള്‍ കന്നഡയില്‍ അഭിനയിക്കുന്ന മറ്റൊരു നടന്‍. മലയാള നടന്‍മാര്‍ പരീക്ഷണം നടത്താന്‍ ഏറെ മുതിരാത്ത മേഖലയാണ് കന്നഡ സിനിമ.

മോഹന്‍ലാല്‍ അഭിനയിക്കുന്ന നാലാമത്തെ അന്യഭാഷാ ചിത്രമാണ് ലവ്. പ്രിയദര്‍ശന്റെ ഗോപുരവാസലിലേയില്‍ അതിഥി വേഷം ചെയ്താണ് മോഹന്‍ലാല്‍ ആദ്യമായി മറുഭാഷാചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മണിരത്നത്തിന്റെ ഇരുവര്‍ ആണ് മോഹന്‍ലാലിന്റെ അന്യഭാഷാചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയം. എം. ജി. ആറിനെയാണ് ഇരുവറില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

നാസറിന്റെ പോപ്കോണ്‍ ആണ് പിന്നീട് മോഹന്‍ലാല്‍ അഭിനയിച്ച തമിഴ് ചിത്രം. രാംഗോപാല്‍വര്‍മയുടെ കമ്പനിയില്‍ ചെയ്ത പൊലീസ് വേഷം മോഹന്‍ലാലിനെ ഹിന്ദിയിലും ശ്രദ്ധേയനാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X