ഇലകള്‍ പച്ച...പൂക്കള്‍ മഞ്ഞ...

By Staff

ഇലകള്‍ പച്ച...പൂക്കള്‍ മഞ്ഞ...
ഒക്ടോബര്‍ 16, 2003

എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇലകള്‍ പച്ച...പൂക്കള്‍ മഞ്ഞ എന്ന് പേരിട്ടു. നേരത്തെ കിസാന്‍ എന്നാണ് ചിത്രത്തിന് പേര് നിശ്ചയിച്ചിരുന്നത്.

കലാഭവന്‍ മണിയും ബിജു മേനോനുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉറ്റസുഹൃത്തുക്കളായ രണ്ടു പേരായാണ് ഇവര്‍ ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തില്‍ രണ്ട് നായികമാരുണ്ട്- ഭാവനയും ഗീതു മോഹന്‍ദാസും.

ശാലു മേനോന്‍, തിലകന്‍, നിഷാന്ത് സാഗര്‍, സായ്കുമാര്‍, ശ്രുതിരാജ്, റിസബാവ, ഗീഥ സലാം, ഭവാനി, കലാഭവന്‍ ഷാജോണ്‍, ദിനേശ്, ഹക്കിം, പ്രജോഷ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

പുതിയ ചിത്രങ്ങളില്‍ നവാഗതരായ തിരക്കഥാകൃത്തുക്കള്‍ക്ക് അവസരമൊരുക്കുന്ന സിബി മലയിലിന്റെ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിക്കുന്നത് പോള്‍ ബ്രദേഴ്സാണ്. ഗിരീഷ് പുത്തഞ്ചേരിയുടെയും സച്ചിദാന്ദന്‍ പുഴങ്കരയുടെയും ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥ് സംഗീതം പകരുന്നു.

ഛായാഗ്രഹണം സാലു ജോര്‍ജ്. ജിജോ വെമ്പിലാന്‍, അസ്ലം തുറയ്ക്കല്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് പൊള്ളാച്ചിയിലാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X