പത്മപ്രീയ വീണ്ടും മലയാളികള്‍ക്ക് മുന്നില്‍

By Staff

പത്മപ്രീയ വീണ്ടും മലയാളികള്‍ക്ക് മുന്നില്‍
ഒക്ടോബര്‍ 16, 2004

കാഴ്ചയ്ക്ക് ശേഷം വീണ്ടും പത്മപ്രീയ മലയാളികളുടെ മുന്നിലെത്തുന്നു. പത്മപ്രീയയുടെ കാഴ്ചയിലെ അഭിനയം മലയാളികള്‍ സ്വീകരിച്ചത് നടിയ്ക്ക് അനുഗ്രഹമായിരിയ്ക്കുകയാണ്. അമൃതം എന്ന ചിത്രത്തിലാണ് പത്മപ്രീയ അടുത്ത് അഭിനയിയ്ക്കുന്നത്. മലയാളി അല്ലെങ്കിലും മലയാളിത്തം തുളുമ്പുന്ന മുഖവും അനായാസമായ അഭിനയവും പത്മപ്രീയയെ മലയാളികളുടെ ഇഷ്ട നടി ആക്കിയിരിയ്ക്കുകയാണ്. മോഡലിംഗ് രംഗത്തെ പഴക്കം പത്മപ്രീയയെ ഒട്ടൊന്നുമല്ല അഭിനയത്തില്‍ തുണച്ചത്. ഫെയര്‍ ആന്റ് ലൗലി ക്രീമിന്റെ പരസ്യത്തിലാണ് പത്മപ്രീയ പ്രത്യക്ഷപ്പെട്ടിരുന്നത്. മലയാളത്തിലെ ഈ രണ്ടാം ചിത്രത്തിലും മലയാളികളുടെ പ്രീയം നേടാനാവുമെന്നാണ് ഈ നടി പ്രതീക്ഷിയ്ക്കുന്നത്.

സിബിമലയിലാണ് അമൃതത്തിന്റെ സംവിധായകന്‍. രണ്ട് മതക്കാര്‍ തമ്മില്‍ കല്ല്യാണം കഴിച്ചശേഷം അവര്‍ സമൂഹത്തില്‍ നിന്ന് നേരിടുന്ന പ്രശ്നങ്ങളാണ് കഥയുടെ പ്രധാന വിഷയം. ചിത്രത്തിലെ നായകന്‍ ജയറാമാണ്. ഹിന്ദുവായ ഗോപി എന്ന നായകന്‍ മുസ്ലിം കുട്ടിയെ വിവാഹം കഴിയ്ക്കുന്നതാണ് സമൂഹത്തിന് അനിഷ്ടമാവുന്നത്. ഇടത്തരക്കാരുടെ സമൂഹത്തിലെ പ്രശ്നങ്ങളാണ് കഥയിലെ വിഷയം.

നടി ഭാവനയും ഈ ചിത്രത്തില്‍ അഭിനയിയ്ക്കുന്നുണ്ട് നായകനായ ഗോപിയുടെ സഹോദരന്‍ അരുണിന്റെ കാമുകിയായാണ് ഭാവന എത്തുന്നത്.

ഒരു ഹോട്ടല്‍ ഉടമായി ടി.ജി. രവിയും എത്തുന്നുണ്ട്. ഇതിന് പുറമേ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ജഗതി ശ്രീകുമാര്‍, നോടുമുടി വേണു, കെ.പി.എ.സി. ലളിത എന്നിവരും അഭിനയിയ്ക്കുന്നു.

എം ജയചന്ദ്രനാണ് സംഗീതം. വരികള്‍ എഴുതുന്നത് കൈതപ്രമാണ്. മാജകിക്ക് സിനിമ നിര്‍മ്മിച്ച് മാജിക്ക്വിഷന്‍ പുറത്തിറക്കുന്ന ചിത്രത്തിന്റെ ഫോട്ടോഗ്രാഫി വേണുഗാപാലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X