ആറാട്ട് വീണ്ടും വരുന്നു
ആറാട്ട് വീണ്ടും വരുന്നു
ഒക്ടോബര്‍ 17, 2000
കേരളത്തില്‍ ഇപ്പോള്‍ എവിടെ നിന്നും ലൈംഗിക പീഡനത്തിന്റെ കഥകളാണ് കേള്‍ക്കാനുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഐ.വി. ശശി മലയാളികള്‍ക്കു പരിചയപ്പെടുത്തിയ ചാക്കോയുടെ ലൈംഗികവൈകൃതങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നു തന്നെ ഇതു വെളിവാക്കുന്ന സത്യം.
ചാക്കോ ഐ.വി. ശശിയുടെ ആറാട്ട് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്. സ്ത്രീയെ തന്റെ ലൈംഗികാസക്തിക്ക് വിധേയപ്പെടുത്തുന്ന ചാക്കോ അവള്‍ക്ക് കൊടുക്കുന്ന സമ്മാനമാണ് മാറില്‍ ചുരുട്ടിന്റെ തീമുഖം കൊണ്ടുള്ള കുത്ത്. മലയാളത്തില്‍ ആദ്യമായി വെടിക്കെട്ടുകാരുടെ ജിവിതപശ്ചാത്തലത്തിലേക്ക് ഇറങ്ങിച്ചെന്ന ചിത്രമാണിത്.
ആറാട്ട് വീണ്ടും പ്രദര്‍ശനത്തിനെത്തുകയാണ്. വെടിക്കെട്ടുകാരന്‍ ചാക്കോയെ അവതരിപ്പിക്കുന്നത് അനശ്വരനായ ബാലന്‍ കെ. നായരാണ്. ശങ്കരാടി, ബഹദൂര്‍, നെല്ലിക്കോട് ഭാസ്കരന്‍, വിന്‍സന്റ്, ജോസ്, കുഞ്ചന്‍, കുതിരവട്ടം പപ്പു, സീമ, ബീന, കവിയൂര്‍ പൊന്നമ്മ, സോമാ ആനന്ദ് എന്നിവരാണ് മറ്റഭിനേതാക്കള്‍.
ബിച്ചു തിരുമലയുടെ ഗാനങ്ങള്‍ക്ക് എ.ടി. ഉമ്മര്‍ സംഗീതം പകര്‍ന്നു. ഗാനങ്ങള്‍ ജയചന്ദ്രനും അമ്പിളിയും ആലപിക്കുന്നു. മുരളി മൂവീസിന്റെ ബാനറില്‍ രാമചന്ദ്രനാണ് ചിത്രം നിര്‍മ്മിച്ചത്. ജയാനന്‍ വിന്‍സെന്റ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ഈസ്റ്മാന്‍ കളര്‍ ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തിക്കുന്നത് മുരളി മൂവീസ് ആണ്.


Click it and Unblock the Notifications