twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുരളീ മോനോനും ജ്യോതിര്‍മയിയും ഭവത്തില്‍

    By Staff
    |

    മുരളീ മോനോനും ജ്യോതിര്‍മയിയും ഭവത്തില്‍
    ഒക്ടോബര്‍ 17, 2002

    നവാഗത സംവിധാകനായ സതീഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ഭവം എന്ന ചിത്രത്തില്‍ മുരളീ മോനോനും ജ്യോതിര്‍മയിയും നായികാ നായകന്മാരാവുന്നു. ബംഗാളിയായ മിതാവസിഷ്ഠ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

    പത്രപ്രവര്‍ത്തകനായ ജോയിയുടെയും കോളജ് അധ്യാപികയായ ലതയുടെയും ദാമ്പത്യ ജീവിതത്തിലുണ്ടാവുന്ന സങ്കീര്‍ണ പ്രശ്നങ്ങളാണ് ഭവത്തിന്റെ പ്രമേയം. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളുടെ സാമൂഹിക പശ്ചാത്തലവും ചിത്രത്തില്‍ അനാവരണം ചെയ്യുന്നുണ്ട്.

    പഠനകാലത്ത് പ്രണയബദ്ധരായിരുന്നു ജോയിയും ലതയും. മിശ്രവിവാഹം ചെയ്ത ഇരുവരും തങ്ങളുടേതായ നിലയില്‍ ജീവിതത്തെ സമീപിക്കുന്നവരാണ്. ഇരുവരും അവരുടേതായ വ്യക്തിത്വമുള്ളവര്‍. സ്വഛമായ അവരുടെ ദാമ്പത്യ ജീവിതത്തിനിടയില്‍ അപ്രതീക്ഷിതമായാണ് ചില പ്രശ്നങ്ങളുണ്ടായത്.

    വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈയിലേക്ക് താമസം മാറ്റിയ ലതയുടെ ചേച്ചി സുഭദ്ര ഒരു ദിവസം യാദൃശ്ചികമായി അവരുടെ വീട്ടിലേക്ക് വന്നു. ഗര്‍ഭിണിയായ ലതയുടെ സഹായത്തിന് കുറച്ചുനാള്‍ സുഭദ്ര അവിടെ താമസിച്ചു. ഒരേ കോളജില്‍ പഠിച്ചിരുന്ന കാലത്ത് സുഭദ്ര തങ്ങള്‍ക്കെല്ലാം ഹരമായിരുന്നത് ഓര്‍ക്കുന്ന ജോയിയുടെ മനസില്‍ ചില മോഹങ്ങള്‍ ഉണരുന്നു. ജോയിയുടെ മോഹങ്ങള്‍ അനിയന്ത്രിതമായപ്പോള്‍ അവരുടെ ദാമ്പത്യജീവിതത്തിലാണ് നിഴല്‍ വീണത്. കുറ്റബോധത്താല്‍ ജോയി ഒരു പ്രത്യേക മാനസികാവസ്ഥ പ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലത തന്നെ മുന്‍കൈയെടുത്തു.

    ജോയിയെ മുരളീ മേനോനും ലതയെ ജ്യോതിര്‍മയിയും സുഭദ്രയെ മിതാവസിഷ്ഠുമാണ് അവതരിപ്പിക്കുന്നത്. സിദ്ദിക്ക്, ഇര്‍ഷാദ്, വിജയന്‍ പെരിങ്ങോട്, കൂത്താട്ടുകുളം ലീല എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

    സതീഷ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സണ്ണി ജോസഫ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X