സുരേഷ് ഗോപി ഡിറ്റക്ടീവ്
വെള്ളിത്തിരയില്‍ പൊലീസ് ഓഫീസറായി പല മുഖങ്ങളില്‍ സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ പിന്നാമ്പുറങ്ങള്‍ തേടുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ പല മുഖങ്ങള്‍. ഒരിക്കല്‍ കൂടി ആ വേഷമണിയുമ്പോള്‍ ഡിറ്റക്ടീവ് ഉദ്യോഗസ്ഥന്റെ മുഖമാണ് സുരേഷ് ഗോപിക്ക്.
നവാഗത ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഡിറ്റക്ടീവ്. സൂപ്പര്‍സ്റാര്‍ ഫിലിംസിന്റെ ബാനറില്‍ മഹിയാണ് ചിത്രം നിര്‍മിക്കുന്നത്.
സിന്ധു മേനോനാണ് നായിക. ജഗതി ശ്രീകുമാര്‍, സായികുമാര്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെ. ഏറെ കാലത്തിനു ശേഷമാണ് ഒരു നവാഗത സംവിധായകന് സുരേഷ് ഗോപി ഡേറ്റ് നല്‍കുന്നത്.


Click it and Unblock the Notifications