ദുരന്തങ്ങളുടെ വേലിയേറ്റവുമായി ഭദ്ര
ദുരന്തങ്ങളുടെ വേലിയേറ്റവുമായി ഭദ്ര
ഒക്ടോബര്‍ 18, 2000
ജോസഫ് സെബാസ്റ്യന്‍ എം.പിയുടെ പേഴ്സണല്‍ സെക്രട്ടറിയാണ് ജയദേവന്‍. എം.പിയുടെ രഹസ്യങ്ങള്‍ ഇരുചെവിയറിയാതെ സൂക്ഷിക്കാന്‍ ജയദേവന് കഴിഞ്ഞിരുന്നു. എംപിക്കും ജയദേവനെ വിശ്വാസമായിരുന്നു.
എന്നാല്‍ ഒരിക്കല്‍ തന്റെ ഭാര്യയെ നേതാവ് ബലാത്സംഗം ചെയ്യുന്നതും അവരെ കൊലപ്പെടുത്തുകയും ചെയ്യുന്നതു കണ്ടപ്പോള്‍ ജയദേവന്റെ നിയന്ത്രണം വിട്ടു. നേതാവിനോടുള്ള വിശ്വാസവും കൂറുമൊക്കെ ഒറ്റ നിമിഷം കൊണ്ടു തകര്‍ന്നുവീണു. രണ്ടു പേരും വര്‍ഗ്ഗശത്രുക്കളെ പോലെ പോരാട്ടത്തിനിറങ്ങി.
എന്നാല്‍ അധികാരവും പണവും ആള്‍ബലവും ജോസഫ് സെബാസ്റ്യന് അനുകൂലമായിരുന്നു. ഭാര്യയെ ഇല്ലാതാക്കിയതു പോലെതന്നെ ജയദേവനെയും അയാള്‍ ഇല്ലാതാക്കി. അതൊരു അപകടമരണമാക്കി തീര്‍ക്കാന്‍ എംപിക്ക് തന്റെ അധികാരസ്വാധീനം ധാരാളമായിരുന്നു.
എന്നാല്‍ അതിനു ശേഷം ജോസഫ് സെബാസ്റ്യന്റെ ജീവിതം ആകെ ദുരന്തങ്ങളുടേതായിരുന്നു. കാറ്റിലൂടെ ഒഴുകിയെത്തുന്ന വസ്ത്രം അദ്ദേഹത്തിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങി. അതൊരു തുടക്കമായിരുന്നു. വികൃതമായൊരു മുഖം തറവാട്ടിലെ അംഗങ്ങളുടെ ജീവനു വില പറയാന്‍ തുടങ്ങി. മരണം തുടര്‍ക്കഥയായി.
അഞ്ചോളം ചിത്രങ്ങള്‍ നിര്‍മ്മിച്ച മമ്മി സെഞ്ച്വറി ആദ്യമായി സംവിധാന രംഗത്തേക്കു കടക്കുന്ന ഹൊറര്‍ ചിത്രമാണ് ഭദ്ര. ശങ്കറും ജഗദീഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റവാലിയാണ് നായിക. ക്യാപ്റ്റന്‍ രാജു, മാമുക്കോയ, മാള അരവിന്ദന്‍, സലിം കുമാര്‍, രുദ്ര പ്രസാദ്, അനിത, അഞ്ജലി, കനകലത ഫിലോമിന എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
തിരക്കഥയും സംഭാഷണവും ടൈറ്റസ് മജു. രാജീവ് മാധാവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് പി.സി. മോഹന്‍. കലാ സംവിധാനം സജി വര്‍ക്കല. ഡിടിഎസില്‍ തയ്യാറാകുന്ന ഈ ചിത്രം ന്യൂമാസ് റിലീസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.


Click it and Unblock the Notifications