ആശാ ഭോസ്ലെയ്ക്ക് ഫാല്‍ക്കെ പുരസ്കാരം
ആശാ ഭോസ്ലെയ്ക്ക് ഫാല്‍ക്കെ പുരസ്കാരം
ഒക്ടോബര്‍ 18, 2001
ദില്ലി: ഈ വര്‍ഷത്തെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരത്തിന് പ്രമുഖ ഗായിക ആശാ ഭോസ്ലെ അര്‍ഹയായി. ഒക്ടോബര്‍ 18 വ്യാഴാഴ്ചയാണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്.
കഴിഞ്ഞ നാല്പത് വര്‍ഷമായി ഹിന്ദി സിനിമാരംഗത്തെ സജീവ സാന്നിധ്യമാണ് ആശാ ഭോസ്ലെ. ആശ സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകളെ മുന്‍ നിര്‍ത്തിയാണ് പുരസ്കാരം നല്‍കുന്നത്. സ്വര്‍ണ്ണകമലവും രണ്ടു ലക്ഷം രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ പുരസ്കാരം വിതരണം ചെയ്യും. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാപുരസ്കാരമാണ് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം.
സഹോദരി ലതാ മങ്കേഷ്കറിന്റെ നിഴലില്‍ സംഗീത ജീവിതം തുടങ്ങിയ ആശാ ഭോസ്യിെലെ പ്രതിഭയെ ആദ്യമായി തിരിച്ചറിഞ്ഞത് ഒ.പി. നയ്യാരാണ്. അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തില്‍ ആങ്കോം സെ ജോ ഉത്രി ഹെ ദില്‍ മേം തുടങ്ങി യേ ഹൈ രശ്മി സുല്‍ഫോം കാ അന്ധേരാ വരെയുള്ള ഗാനങ്ങള്‍ ഭോസ്ലെ പാടി. ഭോസ്ലെയെ അറിയപ്പെടുന്ന ഗായികയാക്കി മാറ്റിയതും നയ്യാരായിരുന്നു.
ഭോസ്ലെയെ ഏറെ സ്വാധീനിച്ച മറ്റൊരു സംഗീതസംവിധായകന്‍ എസ്.ഡി. ബര്‍മ്മന്‍ ആണ്. 1980ല്‍ പ്രശസ്തിയുടെ ഉത്തുംഗപദത്തില്‍ നില്‍ക്കുമ്പോള്‍ ഇജാസത്തിലെ മേരാ കുഛ് സാമന്‍ തുമാഹെ പാസ് പദാ ഹൈ എന്നു തുടങ്ങുന്ന ഗാനത്തിന് ദേശീയ പുരസ്കാരം ലഭിച്ചു.


Click it and Unblock the Notifications