എ. ടി. ഉമ്മര്‍ അന്തരിച്ചു

By Staff

എ. ടി. ഉമ്മര്‍ അന്തരിച്ചു
ഒക്ടോബര്‍ 18, 2001

ചെന്നൈ: ചലച്ചിത്ര സംഗീത സംവിധായകന്‍ എ. ടി. ഉമ്മര്‍ അന്തരിച്ചു. അദ്ദേഹത്തിന് എഴുപത് വയസായിരുന്നു.

കുറച്ചുകാലമായി ശ്വാസകോശസംബന്ധമായ രോഗം കാരണം ചികിത്സയിലായിരുന്ന ഉമ്മര്‍ ഒക്ടോബര്‍ 18 വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ചെന്നൈയിലെ പാഴ്സണ്‍ അപാര്‍ട്ട്മെന്റില്‍ വെച്ചാണ് മരിച്ചത്. ശവസംസ്കാരം വെള്ളിയാഴ്ച തലശേരി കുന്നോത്ത് പള്ളിയില്‍ നടക്കും.

കണ്ണൂരിലെ ചിറക്കല്‍ കുളത്താണ് ഉമ്മര്‍ ജനിച്ചത്. തളിരുകള്‍ എന്ന ചിത്രത്തിലൂടെയാണ് ഉമ്മര്‍ ചലച്ചിത്ര സംഗീത സംവിധാന ലോകത്തെത്തിയത്. ഇരുന്നൂറോളം ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്. തരംഗിണി പുറത്തിറക്കിയ കാസറ്റിലെ പ്രിയേ പ്രണയിനീ....... എന്ന ഗാനത്തിനാണ് അവസാനായി ഈണം പകര്‍ന്നത്. 76ല്‍ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഡോ. പവിത്രനാണ് ഉമ്മറിനെ ചലച്ചിത്ര ലോകത്തേക്ക് കൊണ്ടുവന്നത്. തളിരുകള്‍ എന്ന ആദ്യചിത്രത്തിനു ശേഷം കളിയല്ല കല്യാണം എന്ന ചിത്രത്തിന് സംഗീതം പകര്‍ന്നു. പിന്നീട് മലയാളിയുടെ മനസില്‍ തത്തിക്കളിക്കുന്ന ഒട്ടേറെ ഗാനങ്ങള്‍ക്ക് ഉമ്മര്‍ ഈണം നല്‍കി. രാഗേന്ദുകിരണങ്ങള്‍ ഒളിവീശിയില്ല....., തുഷാരബിന്ദുക്കളേ.... ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലമുതോ.... വൃശ്ചികരാത്രിതന്‍... രാസലീലയ്ക്ക് വൈകിയതെന്തേ... തുടങ്ങിയവയാണ് ഉമ്മര്‍ സംഗീതം നല്‍കിയ പ്രശസ്തമായ ഗാനങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X