ഐ. വി. ശശി ചിത്രത്തില്‍ മകള്‍ നായിക

By Staff

ഐ. വി. ശശി ചിത്രത്തില്‍ മകള്‍ നായിക
ഒക്ടോബര്‍ 18, 2003

ഐ. വി. ശശി സംവിധാനം ചെയ്യുന്ന സിംഫണിയില്‍ മകള്‍ അനു നായികയാവുന്നു. ചിത്രത്തിലെ രണ്ട് നായികമാരിലൊരാളാണ് അനു.

ഇതോടെ അമ്മയെയും മകളെയും സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകന്‍ എന്ന അപൂര്‍വതക്ക് ഉടമയാവുകയാണ് ഐ. വി. ശശി. സീമയെ മലയാള സിനിമയിലെ പ്രമുഖ നായികയാക്കിയത് ഐ. വി. ശശിയാണ്. സീമ നായികയായി പേരെടുത്ത ശേഷമായിരുന്നു ഐ. വി. ശശിയുമായുള്ള വിവാഹം. ഫാസിലിന് ശേഷം മക്കള്‍ക്ക് സിനിമയില്‍ അവസരം കൊടുക്കുന്ന മലയാള സംവിധായകനാണ് ഐ. വി. ശശി.

നേരത്തെ ഒരു തമിഴ് ചിത്രത്തില്‍ അനു അഭിനയിച്ചിട്ടുണ്ട്. കാതല്‍.കോം എന്ന തമിഴ് ചിത്രത്തിലൂടെയാണ് അനു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ഹിന്ദി മോഡല്‍ സ്വാതി വര്‍മയാണ് സിഫണിയിലെ മറ്റൊരു നായിക. പുതുമുഖം ശിവയും ബാലേട്ടനിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ റിയാസ്ഖാനുമാണ് ചിത്രത്തിലെ നായകന്‍മാര്‍.

സിംഫണിയില്‍ ശ്രുതി എന്ന കഥാപാത്രത്തെയാണ് അനു അവതരിപ്പിക്കുന്നത്. ജിജോ സാംസന്റെ നേതൃത്വത്തിലുള്ള സംഗീട ട്രൂപ്പില്‍ അംഗമാണ് ശ്രുതി. ശ്രുതി ജിജോയെ മനസില്‍ പ്രണയിക്കുന്നുണ്ടെങ്കിലും അവന്‍ മറ്റാരെയോ തേടി അലയുകയായിരുന്നു.

ഡൊമിനിക് അച്ചായന്റെ ആല്‍ബത്തിന് വേണ്ടി സംഗീതം ഒരുക്കുന്ന സംരംഭത്തിനിടയിലാണ് ജിജോ സാന്ദ്രയെ പരിചയപ്പെടുന്നത്. സാന്ദ്ര ഒരു അഭിനിവേശമായി അവനില്‍ വളര്‍ന്നു. അവളെ സ്വന്തമാക്കണമെന്ന ആഗ്രഹമായി ജിജോയുടെ മനസില്‍. എന്നാല്‍ സാന്ദ്ര വളരെ വിചിത്രമായ ചില സ്വഭാവങ്ങള്‍ക്ക് ഉടമയായിരുന്നു.

ഒരു ബിസിനസ് പ്രമുഖന്റെ ഭാര്യയായിരുന്നു സാന്ദ്രയെന്ന് ജിജോ വൈകിയാണറിയുന്നത്. എങ്കിലും അവന്റെ മോഹത്തെ തടയിടാന്‍ സാന്ദ്രയുടെ ഭൂതകാലത്തെ കുറിച്ചുള്ള അറിവുകള്‍ക്കുമായില്ല. തന്റെ പ്രണയസാക്ഷാത്കാരത്തിന് വേണ്ടിയുള്ള ജിജോയുടെ ശ്രമങ്ങളെ കുറിച്ചാണ് സിംഫണി പറയുന്നത്.

ജിജോയെ ശിവയും സാന്ദ്രയെ സ്വാതിതി വര്‍മയുമാണ് അവതരിപ്പിക്കുന്നത്. ജഗതി ശ്രീകുമാര്‍, ജഗദീഷ്, സുധീഷ്, കവിരാജ്, ജിത്തുലാല്‍, പ്രേംപ്രകാശ്, സുകുമാരി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

മഹേഷ് മിത്രയുടെതാണ് രചന. യേശുദാസ്, ജയചന്ദ്രന്‍, വിധു പ്രതാപ്, നിഖില്‍ കൃഷ്ണകുമാര്‍, ചിത്ര, സുജാത, ജ്യോത്സ്യന എന്നിവരാണ് ഗായകര്‍. ഛായാഗ്രണം സുരേഷ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X