കുഞ്ചാക്കോ ബോബന് തിരക്കേറുന്നു
കുഞ്ചാക്കോ ബോബന് തിരക്കേറുന്നു
ഒക്ടോബര്‍ 18, 2004
ഒരേ സമയം രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കുന്ന കുഞ്ചാക്കോ ബോബന് ഇപ്പോള്‍ തിരക്കേറിയ സമയമാണ്. ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ഇരുവട്ടം മണവാട്ടി എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബന് ഇപ്പോള്‍ അഭിനയിക്കുന്നത്.
മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നീ ഒന്നാം നിര താരങ്ങളെ പോലെ ഒരേ സമയം ഒന്നിലേറെ സിനിമകളില്‍ അഭിനയിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. തിളങ്ങിനില്‍ക്കുന്ന സമയമായിട്ടും പൃഥ്വിരാജിനെ പോലുള്ള നടന്‍മാര്‍ക്ക് ഷൂട്ടിംഗില്ലാതിരിക്കുന്ന അവസ്ഥയിലാണ് ചാക്കോച്ചന്‍ ഒരേ സമയം രണ്ട് സിനിമയില്‍ അഭിനയിക്കുന്നത്.
സനല്‍ സംവിധാനം ചെയ്യുന്ന ഇരുവട്ടം മണവാട്ടി എന്ന ചിത്രത്തില്‍ ഒരു വെറ്ററിനറി ഡോക്ടറായാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്. ചാക്കോച്ചന്‍ മുമ്പ് അഭിനയിച്ചിട്ടുള്ള ടൈപ്പ് വേഷങ്ങളില്‍ നിന്നും വ്യത്യസ്തം. കാവ്യാ മാധവനാണ് ഈ ചിത്രത്തില്‍ നായികയാവുന്നത്.
നവാഗത സംവിധായകനായ അജേഷ്പിള്ള ഒരുക്കുന്ന ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് രണ്ടാം ഷെഡ്യൂളിലേക്ക് പ്രവേശിക്കുകയാണ്. ഭാവനയാണ് ഈ ചിത്രത്തിലെ നായിക. കുഞ്ചാക്കോ ബോബനും ഭാവനയും ആദ്യമായി നായികാനായകന്‍മാരായി അഭിനയിക്കുകയാണ് ഈ ചിത്രത്തിലൂടെ.
മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ ഒരു ഇടവേളക്ക് ശേഷം വീണ്ടും മലയാളത്തിലെത്തിയ ഭാനുപ്രിയ ഈ ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരിശ്രീ അശോകന്‍, നിത്യാദാസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കലവൂര്‍ രവികുമാറാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.


Click it and Unblock the Notifications