കാര്‍ത്തിക തിരുനാള്‍ കാര്‍ത്തികേയന്‍
ഒരു ഇടവേളക്കു ശേഷം ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ത്തിക തിരുനാള്‍ കാര്‍ത്തികേയന്‍. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്.
ടൈറ്റില്‍ റോളിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ആദ്യമായാണ് മോഹന്‍ലാല്‍ ടി.എസ്.സുരേഷ് ബാബുവിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.
സ്റാലിന്‍ ശിവദാസ് പോലുള്ള ചിത്രങ്ങളുടെ പരാജയത്തിനു ശേഷം കുറച്ചു കാലമായി ടി.എസ്.സുരേഷ് ബാബുവിന് പുതിയ പ്രൊജക്ടുകളൊന്നും യാഥാര്‍ത്ഥ്യമാക്കാനായില്ല. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമൊരുക്കുന്നുവെന്ന് കേട്ടെങ്കിലും ആ ചിത്രത്തിനായി മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയില്ല. ഇതിനിടയിലാണ് മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്.
മഹേഷ് മിത്രയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് വലിയവീട്ടില്‍ സിറാജാണ്.


Click it and Unblock the Notifications