മീരയുടെ ഡേറ്റില്ല; രാത്രിമഴ പാതിവഴിയില്‍
മീരാ ജാസ്മിന്‍ നായികയായതു കൊണ്ടു മാത്രം ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് അനിശ്ചിതമായി നീളുക. ലെനിന്‍ രാജേന്ദ്രന്റെ രാത്രിമഴ എന്ന ചിത്രത്തിനാണ് ഈ ഗതികേട്.
നിലാവ്, നറുനിലാവ് എന്നൊക്കെ പേരുകള്‍ ആലോചിച്ച ചിത്രത്തിന് ഒടുവില്‍ രാത്രിമഴ എന്ന പേരുറപ്പിച്ചു. പേരൊക്കെയായെങ്കിലും ചിത്രീകരണം പൂര്‍ത്തിയാക്കാനാവുന്നില്ല. ചിത്രത്തില്‍ നായികയാവുന്ന മീരാ ജാസ്മിന്റെ ഡേറ്റ് തന്നെ പ്രശ്നം.
കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മീരാ ജാസ്മിനൊപ്പം ഒരു പുതുമുഖത്തെ നായകനാക്കാനായിരുന്നു ലെനിന്‍ രാജേന്ദ്രന്‍ ആദ്യം തീരുമാനിച്ചിരുന്നത്. ചിത്രത്തില്‍ മീരയോടൊപ്പം അഭിനയിക്കാന്‍ പൃഥ്വിരാജ് താത്പര്യം പ്രകടിപ്പിച്ചതോടെ അദ്ദേഹത്തെ നായകനാക്കി.
എന്നാല്‍ തന്റെ കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യമില്ലെന്ന് തോന്നിയപ്പോള്‍ ഡേറ്റില്ലെന്ന് പറഞ്ഞ് പൃഥ്വിരാജ് മുങ്ങി. പിന്നീട് വിനീത് നായകനായി. ആദ്യഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തു.
എന്നാല്‍ മീരയുടെ ഡേറ്റ് തുടര്‍ന്ന് കിട്ടാത്തതു കാരണം രണ്ടാം ഷെഡ്യൂള്‍ തുടങ്ങാനായില്ല. തമിഴ്, തെലുങ്ക് സിനിമകളുടെ തിരക്കിലായതിനാലാണ് മീരക്ക് ഡേറ്റ് നല്‍കാനാവാത്തത്. രണ്ടാം ഷെഡ്യൂള്‍ എന്ന് തുടങ്ങാനാവുമെന്ന് മീരയ്ക്കോ ലെനിനോ പറയാനാവാത്ത സ്ഥിതിയാണിപ്പോള്‍.


Click it and Unblock the Notifications











