സലിംബാബ വീണ്ടും.. മറൈന്‍ ഡ്രൈവ്
സലിംബാബ വീണ്ടും.. മറൈന്‍ ഡ്രൈവ്
ഒക്ടോബര്‍ 19, 2000
റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനു ശേഷം സലിംബാബ സംവിധാനം ചെയ്യുന്ന ചിത്രമാണ് മറൈന്‍ ഡ്രൈവ്. ചിത്രത്തിന്റെ കഥ സലിംബാബയുടേതു തന്നെയാണ്. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച മിക്കവരും മറൈന്‍ ഡ്രൈവിനു വേണ്ടിയും രംഗത്തുണ്ട്.
തമിഴ് നടന്‍ സത്യരാജ് ഈ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതുന്നത്. കലാഭവന്‍ മണി, സെന്തില്‍, ബൈജു, ദേവന്‍, ബച്ചു, മണ്‍സൂണ്‍ അലി ഖാന്‍, കൊല്ലം തുളസി, സ്ഫടികം ജോര്‍ജ്ജ്, ഭീമന്‍ രഘു, മാള അരവിന്ദന്‍, ഇന്ദ്രന്‍സ്, കുങ്ഫു സജിത്, വിനീത, മുംതാസ്, സ്വപ്ന, ഫിലോമിന, ശാന്താദേവി എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം ഉത്പല്‍ വി. നായര്‍. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ഇളയരാജ ഈണംപകരുന്നു.
തംബുരു ക്രിയേഷന്റെ ബാനറില്‍ ഹരിചന്ദ്രനും ഉസ്മാനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ഷിര്‍ദ്ദിസായി ഫിലിംസ് വിതരണത്തിനെത്തിക്കുന്നു.


Click it and Unblock the Notifications