എ. ടി. ഉമ്മറിന് വിട
എ. ടി. ഉമ്മറിന് വിട
ഒക്ടോബര്‍ 19, 2001
കണ്ണൂര്‍: ഒക്ടോബര്‍ 18 വ്യാഴാഴ്ച ചൈന്നൈയില്‍ അന്തരിച്ച ചലച്ചിത്ര സംഗീത സംവിധായകന്‍ എ. ടി. ഉമ്മറിന്റെ മൃതദേഹം തലശേരി ചിറക്കര അയ്യനത്ത് പള്ളിയില്‍ കബറടക്കി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് കബറടക്കം നടന്നത്.
രാവിലെ 9.25ന് ചെന്നൈ-മംഗലാപുരം മെയിലില്‍ തലശേരിയിലേക്ക് ഉമ്മറിന്റെ മൃതദഹേം കൊണ്ടുവന്നപ്പോള്‍ സുഹൃത്തുക്കളും ബന്ധുക്കളും എതിരേല്‍ക്കാന്‍ എത്തിയിരുന്നു. ഭാര്യ അഫ്സത്തും മകന്‍ അമര്‍ ഇലാഹിയും മൃതദേഹത്തോടൊപ്പമുണ്ടായിരുന്നു.
ചിറക്കരയിലെ കാടാങ്കണ്ടി കണ്ണോത്തുവീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ആദരാജ്ഞലികളര്‍പ്പിക്കാന്‍ സാമൂഹ്യ-സാസ്കാരിക രംഗത്തെ പ്രമുഖരെത്തി. സംഗീത സംവിധായന്‍ കെ. രാഘവന്‍ മാസ്റര്‍, കെ. പി. മോഹനന്‍ എംഎല്‍എ, തലശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് സലിം, ഒ. പി. രാജ്മോഹന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.


Click it and Unblock the Notifications