ആടുതോമ വരുന്നു
ആടുതോമ വരുന്നു
ഒക്ടോബര്‍ 19, 2004
സൂപ്പര്‍ഹിറ്റ് ചിത്രമായ സ്ഫടികത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമാണ് ആടുതോമ. ആ കഥാപാത്രത്തിന്റെ പേരില്‍ ഇപ്പോള്‍ ഒരു ചിത്രം പുറത്തിറങ്ങുന്നു.
തോമസ് തോപ്പിന്‍കുടി എന്ന നവാഗത സംവിധായകന്‍ ഒരുക്കുന്ന ചിത്രമാണ് ആടുതോമ. പുതുമുഖങ്ങള്‍ നായികാനായകന്‍മാരാവുന്ന ഈ ചിത്രത്തിന് പേരില്‍ മാത്രമേ മോഹന്‍ലാല്‍ ചിത്രവുമായി സാദൃശ്യമുള്ളൂ. പ്രമേയവും കഥാപാത്രങ്ങളുമെല്ലാം മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തം.
പുതുമുഖം ശ്രീക്കുട്ടനും കല്യാണിയും പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ആടുതോമ. ടി.എസ്.രാജു, സാജു കൊടിയന്‍, ജാഫര്‍, മീനാ ഗണേഷ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. വിമല്‍ക്കുമാര്‍ രാമങ്കരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജോബ് കുരുവിളയാണ്. ക്യാമറ പ്രേംരാജ്. ജി.ജെ.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജാഫര്‍ കാഞ്ഞിരപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications