ദിലീപ് ആദ്യമായി എസ്ഐ വേഷത്തില്‍
ദിലീപ് ആദ്യമായി എസ്ഐ വേഷത്തില്‍
ഒക്ടോബര്‍ 19, 2005
സിഐഡി മൂസ എന്ന ചിത്രത്തില്‍ പൊലീസ് ഇന്‍സ്പെക്ടറാവാന്‍ കഴിയാത്തതിന്റെ നിരാശയില്‍ പ്രൈവറ്റ് ഡിറ്റക്ടീവായി മാറുന്ന ദിലീപിനെയാണ് പ്രേക്ഷകര്‍ കണ്ടത്. ജോണി ആന്റണി ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോഴിതാ ജോണി ആന്റണി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ദിലീപ് ഇന്‍സ്പെക്ടറാവാന്‍ കഴിയാത്തതിന്റെ നിരാശ തീര്‍ക്കുന്നു.
സിഐഡി മൂസ പോലെ ഒരു കാര്‍ട്ടൂണ്‍ ചിത്രത്തെ ഓര്‍മിപ്പിക്കുന്ന പേരാണ് പുതിയ ചിത്രത്തിനും നല്‍കിയിരിക്കുന്നത്- ഇന്‍സ്പെക്ടര്‍ ഗരുഡ്. ദിലീപ് ആദ്യമായി പൊലീസ് ഇന്‍സ്പെക്ടറായി പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഇതും ആക്ഷനും ഹാസ്യവും ചേര്‍ത്ത് ഒരുക്കുന്ന ചിത്രമായിരിക്കും.
ജോണി ആന്റണി-ദിലീപ് ടീമിന്റെ മൂന്നാമത്തെ ചിത്രമാണ് ഇന്‍സ്പെക്ടര്‍ ഗരുഡ്. കൊച്ചിരാജാവാണ് ജോണി ആന്റണിയും ദിലീപും ചേര്‍ന്നുള്ള രണ്ടാമത്തെ ചിത്രം. ഇന്‍സ്പെക്ടര്‍ ഗരുഡിന്റെ വിശദമായ താരണനിര്‍ണയം നടന്നുവരുന്നതേയുള്ളൂ.
മമ്മൂട്ടി നായകനാവുന്ന തുറുപ്പുഗുലാന്‍ എന്ന ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും ഇന്‍സ്പെക്ടര്‍ ഗരുഡിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. തുറുപ്പുഗുലാനും ആക്ഷനും ഹാസ്യത്തിനും ഒരു പോലെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ്.


Click it and Unblock the Notifications