ഛോട്ടോ മുംബൈയോടെ ലാലിന്റെ തുടക്കം
2006 ഹിറ്റുകളുടെ പരമ്പരയാണ് മോഹന്‍ലാലിന് നല്‍കിയത്. ഈ വര്‍ഷം താരമൂല്യത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കിയ മോഹന്‍ലാല്‍ ഒരു തിരിച്ചുവരവ് നടത്തുന്നതാണ് കണ്ടത്. താരമൂല്യത്തില്‍ മുന്നില്‍ താന്‍ തന്നെയെന്ന് മോഹന്‍ലാല്‍ വീണ്ടും തെളിയിക്കുകയും ചെയ്തു.
അടുത്ത വര്‍ഷവും വിജയങ്ങള്‍ തുടരാനുള്ള ശ്രമത്തിലാണ് മോഹന്‍ലാല്‍. 2007ല്‍ മോഹന്‍ലാലിന്റെ ആദ്യചിത്രം ഛോട്ടാ മുംബൈ ആയിരിക്കും. രാജമാണിക്യം എന്ന മെഗാഹിറ്റ് ഒരുക്കിയ അന്‍വര്‍ റഷീദാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.
2007 ജനവരി മൂന്നിന് ഛോട്ടാ മുംബൈയുടെ ചിത്രീകരണം ആരംഭിക്കും. വിഷുച്ചിത്രമായായിരിക്കും ഛോട്ടാ മുംബൈ തിയേറ്ററുകളിലെത്തുക.
ചിത്രകത്തിന്റെ കഥ സംവിധായകന്റേതു തന്നെ. ബെന്നി പി.നായരമ്പലമാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളായ തൊമ്മനും മക്കളും, ചാന്തുപൊട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ബെന്നിയുടേതായിരുന്നു. മമ്മൂട്ടിയുടെ റംസാന്‍ ചിത്രം പോത്തന്‍വാവയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നതും ബെന്നിയാണ്. ആദ്യമായാണ് ബെന്നി ഒരു മോഹന്‍ലാല്‍ ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതുന്നത്.
ഛായാഗ്രഹണം അഴകപ്പന്‍. സംഗീതം രാഹുല്‍ രാജ്. മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications