ജിഷ്ണു ദിലീപിന്റെ പ്രതിയോഗി
ഒരു നടനെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ തുടക്കമായിരുന്നു ജിഷ്ണുവിന്റത്േ. അവന്റെയുള്ളില്‍ തീയുണ്ടെന്നാണ് മമ്മൂട്ടി ജിഷ്ണുവിനെ കുറിച്ചു പറഞ്ഞത്. ഒരു പിടി ചിത്രങ്ങളുമായി പുതിയൊരു യുവതാര പ്രതീക്ഷയായിരുന്നു ജിഷ്ണു തുടക്കത്തില്‍.
നമ്മള്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറിയ ജിഷ്ണു ഒരു പിടി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും എല്ലാ പ്രതീക്ഷകളും തെറ്റിച്ച് ഫീല്‍ഡില്‍ നിന്ന് ഔട്ടായത് വളരെ പെട്ടെന്നായിരുന്നു. നമ്മളിനു ശേഷം ഒരു വിജയവും ജിഷ്ണുവിനെ അനുഗ്രഹിച്ചില്ല. ഒടുവിലായി ജിഷ്ണുവിനെ കണ്ടത് നേരറിയാന്‍ സിബിഐയിലെ ചെറിയ വേഷത്തിലാണ്.
എഞ്ചിനീയറായിരുന്ന ജിഷ്ണു ജോലി ഉപേക്ഷിച്ചാണ് സിനിമയിലെത്തിയത്. സിനിമയില്‍ പുതിയ അവസരങ്ങളില്ലാതായപ്പോള്‍ മെഗാബൈറ്റ് കോര്‍പ്പറേറ്റ്സ് എന്ന സ്ഥാപനത്തിലൂടെ ഇ-കോമേഴ്സ് രംഗത്ത് സജീവമായി. ഇതിനിടയില്‍ വീണ്ടുമൊരു നല്ല വേഷം ജിഷ്ണുവിനെ തേടിയെത്തി.
ലോഹിതദാസിന്റെ ചക്കരമുത്തില്‍ പ്രതിനായക സ്വഭാവമുള്ള ജീവന്‍ ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് ജിഷ്ണു അവതരിപ്പിക്കുന്നത്. നീണ്ട മുടിയും താടിയുമായി പുതിയ രൂപത്തിലാണ് ജിഷ്ണു. ദിലീപ് നായകനാവുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിലാണ് ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്.


Click it and Unblock the Notifications