Just In
- 4 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 5 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 5 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
റംസാന് ആറ് ചിത്രങ്ങള്‍
കഴിഞ്ഞ വര്‍ഷം റംസാന് ഒരു സൂപ്പര്‍താര ചിത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ- രാജമാണിക്യം. കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിച്ച് രാജമാണിക്യം വന്‍വിജയം നേടുകയും ചെയ്തു. എന്നാല്‍ ഇത്തവണ റംസാന് മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി എന്നീ നാല് സൂപ്പര്‍താരങ്ങളുടെയും ചിത്രങ്ങളുണ്ട്.
ഓണത്തിനു ശേഷം മറ്റൊരു സൂപ്പര്‍താര യുദ്ധം. നാല് സൂപ്പര്‍താര ചിത്രങ്ങളും മത്സരത്തിനുണ്ടെന്നതാണ് പ്രത്യേകത. സൂപ്പര്‍താര ചിത്രങ്ങള്‍ക്കു പുറമെ ശ്രീനിവാസനും പൃഥ്വിരാജും നായകന്മാരാവുന്ന രണ്ട് ചിത്രങ്ങളും.
ജോഷി സംവിധാനം ചെയ്യുന്ന പോത്തന്വാവയാണ് മമ്മൂട്ടിയുടെ റംസാന് ചിത്രം. കോമഡിയും ആക്ഷനും കുടുംബ ബന്ധങ്ങളുമൊക്കെ ചേരുവ ചേര്‍ത്ത് ബോക്സോഫീസ് വെട്ടിപ്പിടിക്കാനെത്തുന്ന ഒരു കച്ചവട മസാല. കോമഡി പരിവേഷമുള്ള മമ്മൂട്ടിയുടെ മറ്റൊരു കഥാപാത്രം കൂടി ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കു കാണാം.
ഗോപികയാണ് നായിക. മമ്മൂട്ടിയുടെ അമ്മയായി പോപ് ഗായിക ഉഷാ ഉതുപ്പ് അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. നീണ്ട ഇടവേളക്കു ശേഷമാണ് ജോഷി-മമ്മൂട്ടി ടീമിന്റേതായി ഒരു ചിത്രമെത്തുന്നത്.
മോഹന്‍ലാല്‍ ചിത്രം ഫോട്ടോഗ്രാഫറിലൂടെ തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുകയാണ്. മോഹന്‍ലാലിന് ഈ വര്‍ഷം ലഭിക്കുന്ന മറ്റൊരു അഭിനയപ്രധാനമായ കഥാപാത്രമാണ് ഈ ചിത്രത്തിലെ ഫോട്ടോഗ്രാഫര്‍ ഡിജോ ജോണ്‍.
യുവതാര ചിത്രം ക്ലാസ്മേറ്റ്സ് ഓണച്ചിത്രങ്ങളില്‍ വന്‍വിജയം കൊയ്തതെങ്കിലും സൂപ്പര്‍താര ചിത്രങ്ങളില്‍ മുന്നിലെത്തിയത് മോഹന്‍ലാലിന്റെ മഹാസമുദ്രം ആയിരുന്നു. ഈ വര്‍ഷത്തെ വിജയത്തുടര്‍ച്ച റംസാനും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ ഫോട്ടോഗ്രാഫറുമായെത്തുന്നത്. കന്നഡ നടി നീതുശ്രീയാണ് ചിത്രത്തിലെ നായിക.
ലോഹിതദാസ് സംവിധാനം ചെയ്യുന്ന ചക്കരമുത്തില്‍ ദിലീപിന് ഏറെ പ്രതീക്ഷകളുണ്ട്. തയ്യല്ക്കാരന് അരവിന്ദന് എന്ന നിഷ്കളങ്കനായ ഗ്രാമീണ യുവാവായാണ് ദിലീപ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മേക്കപ്പിന്റെ സഹായത്തോടെ ഗ്രാമീണനായ ഒരു പാവം യുവാവായി മാറാന്‍ ദിലീപിന് സാധിച്ചിട്ടുണ്ട്.
ഈ വര്‍ഷം ദിലിപീന് ഇതുവരെ സൂപ്പര്‍ഹിറ്റുകളൊന്നും അവകാശപ്പെടാനില്ല. ലയണ്‍, ചെസ് തുടങ്ങിയ ചിത്രങ്ങള്‍ ശരാശരിയിലൊതുങ്ങി. ചക്കരമുത്ത് തനിക്കു മറ്റൊരു ബ്രേക്ക് തരുമെന്നാണ് ദിലീപിന്റെ പ്രതീക്ഷ. കാവ്യാ മാധവനാണ് ചിത്രത്തിലെ നായിക.
വിജി തമ്പി സംവിധാനം ചെയ്യുന്ന ബഡാ ദോസ്താണ് സുരേഷ് ഗോപിയുടെ റംസാന് ചിത്രം. ജ്യോതിര്‍മയിയാണ് നായിക. അധോലോക നായകനായി വേഷമിടുന്ന സുരേഷ് ഗോപിയുടെ ആക്ഷന്‍ ഹീറോ വിളയാട്ടങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിലെയും പ്രധാന ചേരുവ. പ്രേക്ഷകന് വീണ്ടും മടുത്തു തുടങ്ങിയിരിക്കുന്ന ഈ ആവര്‍ത്തനം ഇനിയും ക്ലിക്കാവുമോ എന്ന് റംസാന് വിപണി ഉത്തരം തരും.
സൂപ്പര്‍താരങ്ങളെ പിന്തള്ളി ബ്ലോക്ക്ബസ്റര്‍ ആയി മാറിയ ഓണച്ചിത്രം ക്ലാസ്മേറ്റ്സിനു ശേഷം പൃഥ്വിരാജ് പുതിയ ചിത്രവുമായെത്തുന്നു. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന വാസ്തവം. പത്മകുമാര്‍-പൃഥ്വിരാജ് ടീമിന്റെ മൂന്നാമത്തെ ചിത്രമാണിത്.
സൂപ്പര്‍താര ചിത്രങ്ങളുടെ ബാഹുല്യത്തിനിടയില്‍ താരജാഡകളില്ലാതെ എത്തിച്ചേരുന്ന ചിത്രമാണ് ശ്രീനിവാസന് നായകനാവുന്ന യെസ് യുവര്‍ ഓണര്‍. വി.എം.വിനു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ശ്രീനി ഒരു അഭിഭാഷകന്റെ വേഷമണിയുന്നു. നായികയായി അഭിനയിക്കുന്നത് പത്മപ്രിയയാണ്