കുഞ്ചാക്കോ-ദിലീപ് ഒന്നിക്കുന്ന ദോസ്ത്
കുഞ്ചാക്കോ-ദിലീപ് ഒന്നിക്കുന്ന ദോസ്ത്
ഒക്ടോബര്‍ 20, 2000
യുവനായകന്മാരായ കുഞ്ചാക്കോ ബോബനും ദിലീപും ഒന്നിക്കുന്ന ആദ്യചിത്രമാണ് ദോസ്ത്. തുളസീദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കൊട്ടാരക്കര ഫിലിംസിന്റെ ബാനറില്‍ മിസ്സിസ് യമുന രവികുമാറാണ് നിര്‍മ്മിക്കുന്നത്.
രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ഉദയകൃഷ്ണ-സിബി കെ. തോമസാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം നമ്പ്യാതിരി. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിംഗ്.
ജഗതി ശ്രീകുമാര്‍, ലാലു അലക്സ്, ജഗന്നാഥവര്‍മ്മ, കൃഷ്ണകുമാര്‍, കാലടി ജയന്‍, ഇന്ദ്രനസ്, സലിംകുമാര്‍, സ്നേഹലത, ലൈല, ഊര്‍മ്മിളാ ഉണ്ണി, ടി.പി. രാധാമണി, മഞ്ജു പിള്ള, മങ്കാമഹേഷ്, ചിപ്പി എന്നിവരും അഭിനയിക്കുന്നു.


Click it and Unblock the Notifications