വിനയന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍

By Staff

വിനയന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍
ഒക്ടോബര്‍ 20, 2002

മോഹന്‍ലാലിനെ നായകനാക്കി വിനയന്‍ ചിത്രമൊരുക്കുന്നു. കാട്ടുചെമ്പകത്തിന് ശേഷം വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നായകനാവുന്നത്.

വിനയന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത് സിനിമാ വൃത്തങ്ങള്‍ക്ക് അപ്രതീക്ഷിതമായ ഒരു വാര്‍ത്തയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മോഹന്‍ലാലിനോട് മുഖസാദൃശ്യമുള്ള കാവാലം വിജയകുമാര്‍ എന്ന നാടകനടനെ നായകനാക്കി വിനയന്‍ സൂപ്പര്‍സ്റാര്‍ എന്ന ചിത്രം സംവിധാനം ചെയ്തത് മോഹന്‍ലാലിന്റെ ഇമേജ് മോശമാക്കാന്‍ വേണ്ടിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

വിനയന്റെ ആദ്യത്തെ ചിത്രമായിരുന്നു സൂപ്പര്‍സ്റാര്‍. കാവാലം വിജയകുമാര്‍ സൂപ്പര്‍സ്റാറായപ്പോള്‍ പേരിലുമുണ്ടായിരുന്നു സാദൃശ്യം. മദന്‍ലാല്‍ എന്ന പേരാണ് വിജയകുമാര്‍ സിനിമയ്ക്ക് വേണ്ടി സ്വീകരിച്ചത്. ഒരു സൂപ്പര്‍സ്റാറുമായി മുഖസാമ്യമുള്ള അപരന്‍ സൃഷ്ടിക്കുന്ന പൊല്ലാപ്പുകളായിരുന്നു ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാലിന്റെ ആരാധകരില്‍ നിന്ന് വ്യാപകമായ വിമര്‍ശനമാണ് വിനയന് ഈ ചിത്രത്തെ തുടര്‍ന്ന് നേരിടേണ്ടി വന്നത്. ചിത്രം പരാജയപ്പെട്ടെന്നു മാത്രമല്ല, സൂപ്പര്‍സ്റാറിന്റെ അപരനായ മദന്‍ലാലിന് പിന്നീട് സിനിമയില്‍ അവസരം ലഭിച്ചതുമില്ല.

ഏതായാലും ഇന്നതൊക്കെ പഴങ്കഥയായിരിക്കുന്നു. തുടര്‍ച്ചയായ വിജയങ്ങളിലൂടെ വിനയന്‍ ഇന്ന് മലയാളത്തിലെ സംവിധായകരുടെ ഒന്നാം നിരയിലെത്തിയിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി രണ്ടു ചിത്രങ്ങള്‍ വിജയിപ്പിച്ച വിനയന് ഡേറ്റ് നല്‍കാന്‍ മോഹന്‍ലാലും തയ്യാറായിരിക്കുന്നു.

സുനിതാ പ്രൊഡക്ഷന്‍സിന് വേണ്ടി അരോമ മണിയാണ് ചിത്രം നിര്‍മിക്കുന്നത്. സുനിതാ പ്രൊഡക്ഷന്‍സിന്റെ 50-ാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X