അനില്‍ ബാബുവിന്റെ പറയാം
അനില്‍ ബാബുവിന്റെ പറയാം
ഒക്ടോബര്‍ 20, 2003
വാല്‍ക്കണ്ണാടിക്ക് ശേഷം അനില്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് പറയാം. ജിഷ്ണുവും ഭാവനയുമാണ് ചിത്രത്തിലെ നായികാനായകന്‍മാര്‍.
ജിഷ്ണു-ഭാവന ജോഡി നായികാനായകന്‍മാരാവുന്ന മൂന്നാമത്തെ ചിത്രമാണിത്. അന്‍സാര്‍ കലാഭവന്റെ ഇടത്തോട്ടു തിരിഞ്ഞാല്‍ നാലാമത്തെ വീട് എന്ന ചിത്രത്തിലും കെ. ജി. ജോര്‍ജിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ജിഷ്ണു-ഭാവന ജോഡിയാണ് നായികാനായകന്‍മാരാവുന്നത്. നായികാനായകന്‍മാരായല്ലെങ്കിലും ഇരുവരും നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
നിത്യാദാസ്, നെടുമുടി വേണു, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, ശ്രീവിദ്യ, കെ. പി. എ. സി. ലളിത തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
കഥ ജാഫറിന്റേതാണ്. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സുരേഷ് പൊതുവാള്‍. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാരം ഈണം പകരുന്നു. കാമറ ജെയിന്‍ ജോസഫ്. ചിങ്കു അച്ചു സിനിമാസിന്റെ ബാനറില്‍ ഡേവിഡ് കാച്ചിപ്പള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications