പൃഥ്വിരാജിന്റെ അമ്മയായി ഷീല
പൃഥ്വിരാജിന്റെ അമ്മയായി ഷീല
ഒക്ടോബര്‍ 20, 2003
ബോക്ഷു ദി മിത്ത് എന്ന ഹോളിവുഡ് ചിത്രത്തിന് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷീല ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അകലെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ അമ്മയായാണ് ഷീല അഭിനയിക്കുന്ന്. ഒരു ഇടവേളക്ക് പിന്നിട്ട് സിനിമയിലേക്ക് തിരിച്ചുവന്നതിന് ശേഷം ഷീല അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മൂന്ന് ചിത്രത്തിലും ഷീല അമ്മ വേഷത്തിലാണ്.
ഇസ്മയില്‍ ഹസ്സന്റെ വിരല്‍ത്തുമ്പിലാരോയിലും സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലുമാണ് ഇപ്പോള്‍ ഷീല അഭിനയിച്ചുവരുന്നത്. വിരല്‍ത്തുമ്പിലാരോ എന്ന ചിത്രത്തില്‍ അനാഥരായ രണ്ട് മുതിര്‍ന്ന കുട്ടികള്‍ക്ക് തുണയാവുന്ന അമ്മയുടെ വേഷത്തിലാണ് ഷീല.
സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ കൊച്ചുത്രേസ്യ എന്ന കേന്ദ്രകഥാപാത്രത്തെയാണ് ഷീല അവതരിപ്പിക്കുന്നത്. റെജിമാത്യു എന്ന കോഴിക്കച്ചവടക്കാരനായി ജയറാം ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications