ഏയ് ബാലകൃഷ്ണന്‍

By Staff

ഏയ് ബാലകൃഷ്ണന്‍
ഒക്ടോബര്‍ 20, 2004

ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാണ് മോഹന്‍ലാല്‍ കന്നഡ സിനിമയില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. ഏയ് ടാക്സി എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവര്‍ ബാലകൃഷ്ണന്‍ എന്ന കഥാപാത്രം മോഹന്‍ലാല്‍ തന്റെ സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് കന്നഡ സിനിമാപ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമാക്കി.

സിനിമയുടെ രണ്ടാം പകുതിയില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്ന, കഥാഗതിയെ തിരിച്ചുവിടുന്ന കഥാപാത്രമാണ് ഓട്ടോ ഡ്രൈവര്‍ ബാലകൃഷ്ണന്‍. മോഹന്‍ലാല്‍ ഓട്ടോഡ്രൈവറായി അഭിനയിച്ച മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഏയ് ഓട്ടോയുടെ പേരിനെ അനുസ്മരിപ്പിക്കുന്ന ഈ ചിത്രത്തിലും മോഹന്‍ലാല്‍ ഡ്രൈവറായാണ് വേഷമിടുന്നതെന്ന പ്രത്യേകതയുണ്ട്.

ആര്‍ക്കും എന്തു സഹായവും ചെയ്യാന്‍ സന്നദ്ധനാണ് ബാലകൃഷ്ണന്‍. കന്നഡയും ഹിന്ദിയും മലയാളവുമൊക്കെ മാറിമാറി സംസാരിക്കുന്ന ബാലകൃഷ്ണന്‍ ആപത്ഘട്ടങ്ങളില്‍ പെട്ട് സഹായം അപേക്ഷിച്ച് എത്തുന്നവര്‍ക്ക് തുണയാവുന്നയാളാണ്. നഗരത്തിലെ കോളജില്‍ പഠിക്കുന്ന മല്ലി എന്ന പെണ്‍കുട്ടിയും ബാലകൃഷ്ണനെ തേടിയെത്തിയത് സഹായം അഭ്യര്‍ഥിച്ചാണ്.

കോളജില്‍ പഠിക്കുന്ന ഒരു യുവാവുമായി പ്രണയത്തിലാണ് മല്ലി. അവധി കഴിഞ്ഞ് വീണ്ടും കോളജിലെത്തിയപ്പോള്‍ തന്റെ കാമുകനെ കോളജിലെവിടെയും അവള്‍ക്ക് കാണാനായില്ല. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് അവന്‍ ദുബായിലേക്ക് പോയിരിക്കുകയാണെന്നാണ്. കാമുകനെ കണ്ടുപിടിക്കാനായി സഹായം തേടിയാണ് മല്ലി ബാലകൃഷ്ണനെ തേടിയെത്തിയത്.

അവളെ സഹായിക്കാമെന്നേറ്റ ബാലകൃഷ്ണന്‍ കാമുകനെയും തേടി ഗള്‍ഫിലേക്ക് യാത്രയായി. അവിടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ താന്‍ തേടുന്ന യുവാവിനെ അയാള്‍ക്ക് കണ്ടെത്താനായി. എന്നാല്‍ അപ്രതീക്ഷിതമായ ചില കാഴ്ചകളായിരുന്നു അയാള്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞത്. പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും കരകയറ്റി മല്ലിയെയും കാമുകനെയും ഒന്നിപ്പിക്കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലായി പിന്നെ ബാലകൃഷ്ണന്‍.

മലയാളത്തിലെ ചില സിനിമകളില്‍ അതിഥിതാരമായി തിളങ്ങിയിട്ടുള്ള മോഹന്‍ലാല്‍ രണ്ടാം പകുതിയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമായാണ് ഏയ് ടാക്സിയില്‍ പ്രത്യക്ഷപ്പെടുന്നത്. രാജേന്ദ്രബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ അഭിനയിക്കുന്നത് അമരീഷ്പുരിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X