കഥാവശേഷന്‍: രണ്ടാം ഘട്ടം തുടങ്ങി

By Staff

കഥാവശേഷന്‍: രണ്ടാം ഘട്ടം തുടങ്ങി
ഒക്ടോബര്‍ 20, 2004

ദിലീപിനെ നായകനാക്കി ടി. വി. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന കഥാവശേഷന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം കൊല്‍ക്കത്തയില്‍ ആരംഭിച്ചു. തിരുവനന്തപുരത്താണ് നേരത്തെ ചിത്രത്തിന്റെ ഒന്നാം ഘട്ട ചിത്രീകരണം നടന്നിരുന്നത്.

ലാല്‍ ജോസിന്റെ രസികന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടയ്ക്കുവച്ചു നിര്‍ത്തിയാണ് ദിലീപ് ടി. വി. ചന്ദ്രന്റെ ചിത്രത്തില്‍ അഭിനയിക്കാനായി കൊല്‍ക്കത്തയിലേക്ക് തിരിച്ചത്. ദിലീപിന് ഏറെ പ്രതീക്ഷകകളുള്ള ചിത്രമാണ് കഥാവശേഷന്‍.

സിവില്‍ എഞ്ചിനീയറായ ഗോപിനാഥമേനോന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജോലിയുടെ ആവശ്യങ്ങള്‍ക്കായി പല നഗരങ്ങളില്‍ താമസിച്ചിട്ടുള്ള ഗോപിനാഥ മേനോന്റെ ജീവിതത്തിലൂടെ ഇന്ത്യയുടെ ഇന്നത്തെ മുഖം അവതരിപ്പിക്കുകയാണ് ടി. വി. ചന്ദ്രന്‍ ഈ ചിത്രത്തില്‍.

വിവാഹം ചെയ്യാനായി ഗോപിനാഥ മേനോന് രേണുകാ മേനോന്‍ എന്ന പെണ്‍കുട്ടിയെ ആലോചിക്കുന്നു. എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമാണ് രേണുകാമേനോന്‍. രേണുകയുടെ കാഴ്ച്ചപ്പാടിലൂടെയാണ് ഗോപിനാഥമേനോന്റെ ജീവിതത്തിലെ ഏടുകള്‍ തെളിയുന്നത്.

രേണുകാമേനോനായി അഭിനയിക്കുന്നത് ജ്യോതിര്‍മയിയാണ്. ദിലീപിന് ഏറെ പ്രതീക്ഷയുള്ള ഒരു കഥാപാത്രമാണ് ഗോപിനാഥമേനോന്‍. ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനാവില്ലെന്ന വിമര്‍ശനത്തെ നേരിടാന്‍ ഒരുങ്ങുകയാണ് ദിലീപ് ഈ ചിത്രത്തിലെ കഥാപാത്രത്തിലൂടെ.

ജനാര്‍ദനന്‍, വിജയരാഘവന്‍, നിത്യാദാസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ടി. വി. ചന്ദ്രന്‍ തന്നെയാണ്. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപും അനൂപും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം കെ. ജി. ജയന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X