ശ്രീനിയുടെ ഇടിയന്‍ കര്‍ത്താ
ശ്രീനിയുടെ ഇടിയന്‍ കര്‍ത്താ
ഒക്ടോബര്‍ 20, 2005
ശ്രീനിവാസന്റെ പൊലീസ് വേഷങ്ങള്‍ മുമ്പും പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്. ആനവാല്‍ മോതിരം, സന്മനസുള്ളവര്‍ക്ക് സമാധാനം, ഏയ് ഓട്ടോ, മാനത്തെ വെള്ളിത്തേര് തുടങ്ങിയ ചിത്രങ്ങളിലെ ശ്രീനിയുടെ പൊലീസ് കഥാപാത്രങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യവുമായി ഒരുക്കിയവയായിരുന്നു.
ഒരു ഇടവേളക്കു ശേഷം വിനയന്റെ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലും ശ്രീനിവാസന്‍ പൊലീസ് വേഷമണിയുകയാണ്. ഇത്തവണ ശ്രീനിയുടെ പൊലീസ് വേഷത്തിന് ചില വ്യത്യസ്തതകളുണ്ട്. മുന്‍ചിത്രങ്ങളില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിരുന്നതെങ്കില്‍ ഇത്തവണ സിറ്റി പൊലീസ് കമ്മിഷണറായാണ് ശ്രീനിയെത്തുന്നത്.
ആരെയും ഞെട്ടിപ്പിക്കുന്ന പേരിലാണ് ശ്രീനിയുടെ പൊലീസ് കമ്മിഷണര്‍ കഥാപാത്രം അറിയപ്പെടുന്നത്- ഇടിയന്‍ കര്‍ത്താ. എന്നാല്‍ അങ്ങനെ പേടിക്കൊനൊന്നുമില്ലെന്നും ഇത്തവണയും ചിരിപ്പിക്കുക എന്ന ദൗത്യം തന്നെയാണ് ശ്രീനിക്കുള്ളതെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
ഒരു കൊലക്കേസ് അന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ചിത്രത്തില്‍ ശ്രീനിക്ക്. ഉദ്വേഗനജനകമായ ഒരു കഥ തമാശയുടെ പരിവേഷത്തോടെ പറയാനാണ് ബോയ്ഫ്രണ്ടില്‍ സംവിധായകന്‍ വിനയന്‍ ശ്രമിക്കുന്നത്.


Click it and Unblock the Notifications