പുതുമുഖങ്ങളുമായി എ. ശ്രീകുമാര്‍ വീണ്ടും
പുതുമുഖങ്ങളുമായി എ. ശ്രീകുമാര്‍ വീണ്ടും
ഒക്ടോബര്‍ 21, 2000
എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എ. ശ്രീകുമാര്‍ ഒന്നാം രാഗത്തിലൂടെ വീണ്ടും സംവിധായക മേലങ്കിയണിയുന്നു. ഇപ്രാവശ്യം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടാണ് ശ്രീകുമാര്‍ എത്തുന്നത്.
ഒന്നാം രാഗത്തിലെ നായകന്‍ ആകാശാണ്. നായികമാരായി രുചിത പ്രസാദും അഷിതയും രംഗത്തെത്തുന്നു. ലണ്ടനിലുള്ള ഒരു അമേരിക്കന്‍ കമ്പനിയില്‍ സിസ്റംസ് എഞ്ചിനീയറായി ജോലി നോക്കുകയാണ് ആകാശ്. യഥാര്‍ത്ഥ പേര് ജൈസതീഷ്. ജോലി രാജിവെച്ചാണ് സിനിമാ രംഗത്തേക്കു കടന്നിരിക്കുന്നത്.
ആകാശിന്റെ ജോഡികളായി രംഗത്തെത്തുന്ന രുചിത പ്രസാദും അഷിതയും കന്നഡത്തില്‍ നിന്നാണ്. ഇരുവരും ബാംഗ്ലൂരിലാണ് താമസം.
ശശിശങ്കര്‍ സംവിധാനം ചെയ്ത മിസ്റര്‍ ബട്ലറില്‍ രുചിത നേരത്തെ അഭിനയിച്ചിട്ടുണ്ട്. കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലെ ചിത്രങ്ങളിലെ തിരക്കുകൊണ്ട് പലപ്പോഴും മലയാളത്തില്‍ അഭിനയിക്കാന്‍ സാധിക്കാതെ വരുന്നെന്ന് രുചിത പറയുന്നു. അഷിത ഇപ്പോള്‍ പ്ലസ് ടു വണ്‍ വിദ്യാര്‍ത്ഥിനിയാണ്. കന്നഡ ചിത്രത്തിലാണ് നേരത്തെ അഭിനയിച്ചിട്ടുള്ളത്.


Click it and Unblock the Notifications