രഞ്ജിത്ത് വീണ്ടും മോഹന്‍ലാലുമായി; വര്‍ഗം

By Staff

രഞ്ജിത്ത് വീണ്ടും മോഹന്‍ലാലുമായി; വര്‍ഗം
ഒക്ടോബര്‍ 21, 2001

രാവണപ്രഭുവിന്റെ വന്‍വിജയത്തിനു ശേഷം രഞ്ജിത്ത് മോഹന്‍ലാലിനെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്നു. രഞ്ജിത്തിന്റെ മുന്‍ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് വര്‍ഗം എന്നാണ് പേരിട്ടിരിക്കുന്നത്.

അഭിപ്രായവ്യത്യാസങ്ങള്‍ മൂലം നിര്‍ത്തിവെച്ച മോഹന്‍ലാല്‍ ചിത്രമായ ചക്രത്തിന്റെ നിര്‍മാതാവ് ജോണി സാഗരികയാണ് വര്‍ഗം നിര്‍മിക്കുന്നത്.

മണ്‍പാത്ര നിര്‍മാണ തൊഴിലാളികളുടെ ഒരു ഗ്രാമത്തിലെത്തുന്ന കഥാപാത്രത്തെയാണ് രഞ്ജിത്ത് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍അവതരിപ്പിക്കുന്നത്. ആളുകള്‍ കള്ളനെന്ന് വിളിക്കുന്ന ഒരു കഥാപാത്രം. താന്‍ വെറുമൊരു മോഷ്ടാവ് മാത്രമാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന കഥാപാത്രം രഞ്ജിത്തിന്റെ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മാടമ്പി കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്.

കാവാലം നാരായണപണിക്കരുടെ വരികള്‍ക്ക് ഇളയരാജയുടെ മകന്‍ ഭവതരിണി ഇളയരാജയാണ് ഈണം പകരുന്നത്. ഛായാഗ്രഹണം മൂര്‍ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X