കരണ്‍ നായകനാവുന്ന ഇസ്ര

By Staff

കരണ്‍ നായകനാവുന്ന ഇസ്ര
ഒക്ടോബര്‍ 21, 2003

ഇസ്ര എന്ന ചിത്രത്തിലൂടെ ഒരു നവാഗത സംവിധായകന്‍ കൂടി മലയാളത്തിലെത്തുന്നു. പ്രകാശ് ചോക്കാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മാസ്റര്‍ രഘു എന്ന പേരില്‍ മലയാളത്തിലെ പഴയ ബാലനടനായിരുന്ന കരണാണ് നായകനാവുന്നത്.

തമിഴില്‍ നായകവേഷങ്ങളില്‍ അഭിനയിക്കുന്ന കരണ്‍ ഒരു ഇടവേളക്ക് ശേഷമാണ് മലയാളത്തിലെത്തുന്നത്. കല്യാണിയും വിന്ധ്യയുമാണ് ചിത്രത്തിലെ നായികമാര്‍.

അരവിന്ദ് എന്ന കഥാപാത്രത്തെയാണ് കരണ്‍ അവതരിപ്പിക്കുന്നത്. ഗ്രാമത്തില്‍ എവിടെ നിന്നോ എത്തിയ അരവിന്ദിന് ആ നാട്ടുകാരുടെ പ്രീതി പെട്ടെന്ന് സമ്പാദിക്കാനായി. ഗ്രാമത്തിലെ ഒരു ഫാക്ടറിയില്‍ അയാള്‍ക്ക് ജോലി ലഭിച്ചു. ഫാക്ടറിയിലെ ജോലിക്കാരനെന്ന നിലയില്‍ നിന്നും ഉയരങ്ങളിലേക്ക് വളരാന്‍ അരവിന്ദിന് കഴിഞ്ഞു.

ഫാക്ടറിയുടമയായ നിരുപമയ്ക്ക് പലപ്പോഴും അരവിന്ദ് ഒരു സഹായമായി. അവര്‍ തമ്മിലുള്ള ബന്ധം പതുക്കെ വളര്‍ന്നു. അരവിന്ദിന്റെ ഈ വളര്‍ച്ചയില്‍ പലര്‍ക്കും അസൂയയായി. അയാള്‍ക്ക് ശത്രുക്കള്‍ വളര്‍ന്നു.

തിലകന്‍, കലാഭവന്‍മണി, ജഗതി ശ്രീകുമാര്‍, രാജന്‍ പി. ദേവ്, ബാബുസ്വാമി, മധുപാല്‍, ഷമ്മിതിലകന്‍, ബാബുരാജ്, സാജു കൊടിയന്‍, സ്ഫടികം ജോര്‍ജ്, കനകലത എന്നിവരോടൊപ്പം ഹിന്ദി നടന്‍ അമരീഷ്പുരി അഭിനയിക്കുന്നുവെന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ആദിത്യപാഞ്ചോളി എന്ന മറ്റൊരു ഹിന്ദി നടനും ചിത്രത്തില്‍ വേഷമിടുന്നു.

ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍. സംഗീതം എം. ജി. രാധാകൃഷ്ണന്‍. കെ. വി. എം. ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X