ബസ് കണ്ടക്ടറായി മോഹന്‍ലാല്‍

By Staff

ബസ് കണ്ടക്ടറായി മോഹന്‍ലാല്‍
ഒക്ടോബര്‍ 21, 2003

സോനു ശിശുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു. കാലചക്രം എന്ന ചിത്രത്തിന് ശേഷം സോനു ശിശുപാല്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേര് വാമനപുരം ബസ് സര്‍വീസ്.

ലിവര്‍ ജോണി എന്ന ബസ് കണ്ടക്ടറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. സത്യന്‍ അന്തിക്കാടിന്റെ വരവേല്പ് എന്ന ചിത്രത്തെ ഓര്‍മിപ്പിക്കുംവിധം ഒരു ബസ് സര്‍വീസിനെ കേന്ദ്രമാക്കിയുള്ള കഥ പ്രമേയമാക്കുന്ന ചിത്രം ആദ്യന്തം നര്‍മപ്രധാനമായാണ് ഒരുക്കുന്നത്. വരവേല്പിലാണ് മോഹന്‍ലാല്‍ ഇതിനുമുമ്പ് കണ്ടക്ടര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്.

പ്രിയദര്‍ശന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള സോനു ശിശുപാലിന്റെ രണ്ടാമത്തെ ചിത്രമാണിത്. കാലചക്രം എന്ന ആദ്യചിത്രം ക്ലോണിംഗ് വിഷയമാക്കുന്ന ഒരു പരീക്ഷണചിത്രമായിരുന്നു. ചിത്രം ബോക്സോഫീസില്‍ പരാജയപ്പെട്ടെങ്കിലും വ്യത്യസ്തമായ പ്രമേയത്തിലൂടെ പരീക്ഷണത്തിന് മുതിര്‍ന്ന സംവിധായകന്‍ ശ്രദ്ധിക്കപ്പെട്ടു.

വാമനപുരം ബസ്സര്‍വീസിന്റെ ചിത്രീകരണം നവംബര്‍ ഒന്നിന് തുടങ്ങും. രഞ്ജി പണിക്കരുടെ നരന്റചിത്രീകരണം മാറ്റിവച്ചതിനെ തുടര്‍ന്നാണ് സോനുവിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്.

മോഹന്‍ലാല്‍ അഭിനയിച്ചുവരുന്ന മറ്റൊരു ചിത്രമാണ് ഹരിഹരന്‍പിള്ള ഹാപ്പിയാണ്. ഈ ചിത്രം ഒരുക്കുന്ന നവാഗതസംവിധായകനായ വിശ്വനാഥും പ്രിയദര്‍ശന്റെ സഹായിയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X