സുരേഷ് ഗോപിയുടെ ഭരതന്‍
അനില്‍ദാസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമാണ് ഭരതന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴയില്‍ നടന്നുവരികയാണ്.
സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന് തിരക്കഥ രചിച്ച മധു മുട്ടമാണ് ഭരതന് രചന നിര്‍വഹിച്ചിരിക്കുന്നത്. മണിച്ചിത്രത്താഴ്, മാനത്തെ വെള്ളിത്തേര് എന്നീ ചിത്രങ്ങള്‍ക്കു ശേഷം നീണ്ട ഇടവേളക്കു ശേഷമാണ് മധു മുട്ടം സിനിമക്കായി എഴുതുന്നത്.
ബിജു മേനോനും ഗീതു മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, റിസബാവ, സുധീഷ്, ജയകൃഷ്ണന്‍, സജി സോമന്‍, കല്പന, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
കാവാലത്തിന്റെ ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹണം രാമചന്ദ്രബാബു. നന്ദകിഷോര ഫിലിംസിന്റെ ബാനറില്‍ സുരേഷാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications