ജയസൂര്യ വീണ്ടും തിരക്കില്‍
നായകവേഷങ്ങളില്‍ തിളങ്ങിയ ജയസൂര്യക്ക് ഇടക്കാലത്ത് ശ്രദ്ധേയമായ വേഷങ്ങളൊന്നും തന്നെ കിട്ടിയിരുന്നില്ല. ബസ് കണ്ടക്ടര്‍, കിലുകിലുക്കം പോലുള്ള ചിത്രങ്ങളൊന്നും ജയസൂര്യക്ക് ഒരു തിരിച്ചുവരവിന് വഴിയൊരുക്കിയില്ല. എന്നാല്‍ ക്ലാസ്മേറ്റ്സിന്റെ ഉജ്വലവിജയം ജയസൂര്യക്ക് ആശ്വാസമാവുകയാണ്.
ക്ലാസ്മേറ്റ്സിലെ നായകന്‍മാരിലൊരാളായ ജയസൂര്യയെ തേടി ഇപ്പോള്‍ വീണ്ടും അവസരങ്ങളെത്തുന്നു. ഒരു നീണ്ട ഇടവേളക്കു ശേഷം ചങ്ങാതിപൂച്ച എന്ന ചിത്രത്തിലൂടെ വീണ്ടും നായകനാവുന്ന ജയസൂര്യ മറ്റൊരു ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പവും അഭിനയിക്കുന്നു.
ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം സ്മാര്‍ട്ട് സിറ്റിയില്‍ ജയസൂര്യക്ക് ഒരു പ്രധാന വേഷമാണ്. വിഷ്വല്‍ കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയായ വരുണ്‍ എന്ന കഥാപാത്രമാണ് ജയസൂര്യക്ക്. ജയസൂര്യയുടെ സഹപാഠിയായ ദേവിയായി ഗോപികയും വേഷമിടുന്നു.
ക്ലാസ്മേറ്റ്സിന്റെ വിജയം ജയസൂര്യക്ക് വീണ്ടും അവസരങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഏതാനും ഹിറ്റ് ചിത്രങ്ങളില്‍ നായകനായതിനു ശേഷം അവസരങ്ങള്‍ക്ക് പഞ്ഞം നേരിടേണ്ടി വന്ന ഈ നടന്‍ ഒരു തിരിച്ചുവരവിന്റെ ആഹ്ലാദത്തിലാണ്.


Click it and Unblock the Notifications