നിഷാന്ത് സാഗറും സംഗീതയും ഒന്നിക്കുന്ന ആറാംജാലകം
എം.എ. വേണു സംവിധാനം ചെയ്യുന്ന ആറാം ജാലകത്തില്‍ യുവനടന്‍ നിഷാന്ത് സാഗറും സംഗീതയും (രസിക) നായികാ നായകന്മാരാകുന്നു. സൂര്യകാന്തി പ്രൊഡക്ഷന്‍സിന്റെ ബാനറല്‍ കെ.സി. ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മുരളി, രാജന്‍ പി. ദേവ്, മേഘ നാദന്‍, ഹരിശ്രീ അശോകന്‍, മാള അരവിന്ദന്‍, ശ്രീരാമന്‍, ശരത്, ലക്ഷ്മി കൃഷ്ണമൂര്‍ത്തി, മീനാ ഗണേഷ് തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.
എം. വേണുഗോപാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. തന്റെ ഗാനങ്ങള്‍ക്ക് കൈതപ്രം തന്നെ ഈണം പകരുന്നു.


Click it and Unblock the Notifications











