ജയരാജിന്റെ പുതിയ ചിത്രം കണ്ണകി
ജയരാജിന്റെ പുതിയ ചിത്രം കണ്ണകി
ഒക്ടോബര്‍ 22, 2001
ഒഥല്ലോയ്ക്ക് കളിയാട്ടത്തിലൂടെ കേരളീയ ആവിഷ്കാരം നല്‍കിയ ജയരാജ് ഷേക്സ്പിയറുടെ മറ്റൊരു നാടകത്തെ ആസ്പദമാക്കി ചിത്രമൊരുക്കുന്നു. ആന്റണി ആന്റ് ക്ലിയോപാട്രയുടെ കഥയെ ആധാരമാക്കി കണ്ണകി എന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ജയരാജ്.
ലാലും രഘുവരനുമാണ് കണ്ണകിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നന്ദിതാദാസ് കണ്ണകിയിലൂടെ വീണ്ടും മലയാളത്തിലെത്തുന്നു.
സിനിമാ രംഗത്ത് നവാഗതനായ സജീവ് കിള്ളിക്കുളമാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. കൈതപ്രത്തിന്റെ വരികള്‍ക്ക് വിശ്വനാഥന്‍ ഈണം പകരുന്നു. യേശുദാസ്, ചിത്ര, എം. ജി. ശ്രീകുമാര്‍, ബോംബെ ജയശ്രീ എന്നിവര്‍ പാടുന്നു. രവിവര്‍മനാണ് ക്യാമറ.
സിദ്ദിക്ക്, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, കലാഭവന്‍ നവാസ്, സാദിക്, രാമു, മച്ചാന്‍ വര്‍ഗീസ്, സുബൈര്‍, അലക്സ് കടവില്‍, കല്പന, അനുപമ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.


Click it and Unblock the Notifications