ഇരട്ടസംവിധായകരുടെ ഉദയം

By Staff

ഇരട്ടസംവിധായകരുടെ ഉദയം
ഒക്ടോബര്‍ 22, 2003

ഉദയം എന്ന ചിത്രത്തിലൂടെ ഒരു സംവിധായക ജോഡി കൂടി മലയാളത്തില്‍ അരങ്ങേറുന്നു. വിനു-ജോമോന്‍ എന്നീ ഇരട്ടസംവിധായകരാണ് ഉദയം ഒരുക്കുന്നത്.

ചിത്രത്തിലെ നായകനും പുതുമുഖമാണ്. ലണ്ടനില്‍ താമസമാക്കിയ അനിലാണ് ഉദയത്തിലെ നായകന്‍. ജിതേന്ദ്ര ഐ പി എസ് എന്ന കഥാപാത്രത്തെയാണ് അനില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ രണ്ട് നായികമാരുണ്ട്- മന്യയും നന്ദിനിയും. സായികുമാര്‍, മണിയന്‍പിള്ള രാജു, ജനാര്‍ദനന്‍, ജോണി, നരേന്ദ്രപ്രസാദ്, രാജീവ്, ടോണി, സീനത്ത്, സോനാനായര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

സണ്ണിജോസഫിന്റേതാണ് കഥ. തിരക്കഥയും സംഭാഷണവും രാജേഷ് പുത്തന്‍പുരയില്‍ രചിച്ചിരിക്കുന്നു. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാരണയാണ് ഈണം പകരുന്നത്. ഛായാഗ്രഹണം സരോജ് പാഡി. എബി ക്രിയേഷന്‍സിന്റെ ബാനറില്‍ നസീര്‍ബാബു, ബാലകൃഷ്ണന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X