വടക്കുംനാഥന്‍ എത്താന്‍ ഇനിയും വൈകും
വടക്കുംനാഥന്‍ എത്താന്‍ ഇനിയും വൈകും
ഒക്ടോബര്‍ 22, 2005
ഇത്തവണ മോഹന്‍ലാലിന് റംസാന്‍ ചിത്രമുണ്ടായേക്കില്ല. മമ്മൂട്ടിയുടെ രാജമാണിക്യം റംസാനെത്തുമ്പോള്‍ ആ ചിത്രവുമായി കൊമ്പുകോര്‍ക്കാന്‍ മോഹന്‍ലാലിന്റെ സാന്നിധ്യം സിനിമാ വിപണിയിലുണ്ടാവില്ല.
മോഹന്‍ലാല്‍ ചിത്രം വടക്കുംനാഥന്‍ റംസാന്‍ ചിത്രമായി റിലീസ് ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്നത് നീണ്ടുപോയ ഈ ചിത്രത്തിന്റെ ജോലികള്‍ റംസാനു മുമ്പും പൂര്‍ത്തിയാക്കാനിടയില്ല. വടക്കുംനാഥന്റെ നിര്‍മാതാവ് ഗോവിന്ദന്‍കുട്ടിയും ചിത്രം വിതരണത്തിനെത്തിക്കുന്ന ജോണി സാഗരികയും സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നതാണ് ചിത്രം പൂര്‍ത്തിയാക്കുന്നതിന് തടസമായിരിക്കുന്നത്.
ഈ വര്‍ഷം ജനവരിയില്‍ പുറത്തിറങ്ങിയ ഉദയനാണ് താരത്തിനൊപ്പം ചിത്രീകരണം തുടങ്ങിയ ചിത്രമാണ് ഷാജുണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന വടക്കുംനാഥന്‍. എന്നാല്‍ പല വിധ കാരണങ്ങളാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനായില്ല. ചിത്രത്തിന്റെ ഓഡിയോ കാസറ്റുകള്‍ വളരെ മുമ്പു തന്നെ വിപണിയിലെത്തിയിരുന്നു.
ഇരിങ്ങണ്ണൂര്‍ പിഷാരടി എന്ന സംസ്കൃതം പ്രൊഫസറായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. സംഗീതപ്രധാനമായ ചിത്രം മോഹന്‍ലാലിന്റെ പതിവു മസാല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ കഥ പറയുന്നത്.


Click it and Unblock the Notifications