പത്മപ്രിയ വീണ്ടും ജയറാമിനൊപ്പം
അമൃതം എന്ന ചിത്രത്തിലാണ് ജയറാമിന്റെ നായികയായി പത്മപ്രിയ ആദ്യമായി വേഷമിട്ടത്. ജയറാമിനെ നായകനാക്കി അനില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നു.
അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ശ്രീനിവാസനാണ് ചിത്രത്തിലെ മറ്റൊരു നായകന്‍. സായികുമാര്‍, ജഗതി ശ്രീകുമാര്‍, ദേവന്‍, സംവൃതാ സുനില്‍, കവിയൂര്‍ പൊന്നമ്മ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ജയറാമിന്റെ കരിയറിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്ന് സംവിധാനം ചെയ്തത് അനില്‍ ബാബുവായിരുന്നു. സംവിധായക ജോഡി വേര്‍പിരിഞ്ഞതിനു ശേഷം ആദ്യമായാണ് അനില്‍ ജയറാമിനെ നായകനാക്കി ചിത്രമൊരുക്കുന്നത്.
ടി.എ.റസാക്കാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെയും രാജീവ് ആലുങ്കലിന്റെയും ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര സംഗീതം പകരുന്നു. തിരുവോണം സിനി ടോണിന്റെ ബാനറില്‍ പ്രദീപ് നാരായണന്‍, സിദ്ദിഖ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications