»   » ദീപാവലിക്ക് നാലു ചിത്രങ്ങള്‍ റിലീസാകും

ദീപാവലിക്ക് നാലു ചിത്രങ്ങള്‍ റിലീസാകും

Posted By:
Subscribe to Filmibeat Malayalam

ദീപാവലിക്ക് നാലു ചിത്രങ്ങള്‍ റിലീസാകും
ഒക്ടോബര്‍ 23, 2000

ദീപാവലിക്ക് നാലു ചിത്രങ്ങള്‍ കേരളത്തിലെ തിയേറ്ററുകളിലെത്തുന്നു. ഒരു മലയാള ചിത്രവും രണ്ടു ഹിന്ദി ചിത്രങ്ങളും ഒരു തമിഴ് ചിത്രവുമാണ് ദീപാവലിക്ക് റിലീസാകുമെന്ന് കരുതുന്നത്.

ജി.എസ്. വിജയന്‍ സംവിധാനം ചെയ്യുന്ന കവര്‍സ്റോറിയാണ് മലയാളചിത്രം. ആക്ഷനും സസ്പെന്‍സും നിറഞ്ഞു നില്‍ക്കുന്ന ഈ ചിത്രത്തില്‍ സുരേഷ് ഗോപിയാണ് നായകന്‍. ബിജുമേനോനും ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. താബുവാണ് നായിക.

കമലഹാസനും ജയറാമും തുല്യപ്രധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെനാലിയാണ് ദീപാവലിക്ക് റിലീസാകുന്ന തമിഴ് ചിത്രം. തമിഴ്നാടിനൊപ്പം തന്നെയാണ് ഈചിത്രം കേരളത്തിലെത്തുന്നതും. ജ്യോതികയും ദേവയാനിയും മീനയും ചിത്രത്തിലെ നായികമാരാകുന്നു. കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍. റഹ്മാന്റേത്.

ബോളിവുഡ് സിനിമാരംഗത്തെ താരരാജാക്കന്മാരായ ഷാരൂഖ് ഖാന്റെയും ഹൃതിക്റോഷന്റെയും ചിത്രങ്ങളും ദീപാവലിക്കെത്തുന്നു. ആദിത്യ ചോപ്ര ഒരുക്കുന്ന മോഹബത്തേം ആണ് ഷാരൂഖിന്റെ ചിത്രം. നായിക ഐശ്വര്യാ റായി. വിധു ചോപ്ര സംവിധാനം ചെയ്യുന്ന മിഷന്‍ കശ്മീരാണ് ഹൃതിക് റോഷന്റെ ദീപാവലി ചിത്രം. പ്രീതി സിന്റയാണ് നായിക.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X