twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാമ്പഴക്കാലം പൂര്‍ത്തിയായി

    By Staff
    |

    മാമ്പഴക്കാലം പൂര്‍ത്തിയായി
    ഒക്ടോബര്‍ 23, 2004

    മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന മാമ്പഴക്കാലത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ആലപ്പുഴയില്‍ നടത്തിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തീരാന്‍ 40 ദിവസമാണെടുത്തത്.

    ചിത്രത്തിന്റെ എഡിറ്റിംഗ്, ഡബ്ബിംഗ് ജോലികള്‍ തിരുവനന്തപുരത്ത് നവോദയയില്‍ അടുത്തയാഴ്ച നടക്കും. നവംബറില്‍ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.

    പ്രജക്ക് ശേഷം ജോഷിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് മാമ്പഴക്കാലം. മോഹന്‍ലാലിന്റെ ഹിറ്റ്ചിത്രങ്ങളായ ബാലേട്ടന്‍, നാട്ടുരാജാവ് എന്നിവയുടെ തിരക്കഥ രചിച്ച ടി. എ. ഷാഹിദാണ് ഈ ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

    ആക്ഷന്‍ ചിത്രങ്ങളുടെ സംവിധായകനായി അറിയപ്പെടുന്ന ജോഷി ഒരുക്കുന്ന കുടുംബചിത്രമെന്ന പ്രത്യേകത മാമ്പഴക്കാലത്തിനുണ്ട്. പ്രജയില്‍ അധോലോകനായകനായി പ്രത്യക്ഷപ്പെട്ട മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ കുടുംബത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു സാധാരണക്കാരനായാണ് വേഷമിടുന്നത്.

    പ്രജ, ദുബായ്, ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങിയ അടുത്ത കാലത്ത് ജോഷിയുടേതായി പുറത്തുവന്ന ചിത്രങ്ങളെല്ലാം ആക്ഷന്‍ പശ്ചാത്തലത്തിലുള്ളതായിരുന്നു. ജനപ്രിയനടനായ ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത റണ്‍വേ പോലും ആക്ഷന്‍മയമുള്ള ചിത്രമായിരുന്നു. കോമഡിരംഗങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ ദിലീപിനെ ആക്ഷന്‍ഹീറോയായി അവതരിപ്പിച്ച ജോഷി മോഹന്‍ലാല്‍ നായകനാവുന്ന പുതിയ ചിത്രത്തില്‍ ഒരു വഴിമാറ്റത്തിന് ശ്രമിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഇതിനുമുമ്പ് ജനവരി ഒരു ഓര്‍മ എന്ന ചിത്രത്തിലാണ് കുടുംബകഥ ജോഷി പ്രമേയമാക്കിയത്. ആ ചിത്രത്തിലും മോഹന്‍ലാലായിരുന്നു നായകന്‍.

    ബാലേട്ടനിലൂടെ മോഹന്‍ലാലിന് കുടുംബപ്രേക്ഷകരുടെ പ്രിയനായകന്‍ എന്ന സ്ഥാനം തിരിച്ചുനല്‍കിയ ടി. എ. ഷാഹിദ് ഒരിക്കല്‍ക്കൂടി മോഹന്‍ലാലിനായി കുടുംബപശ്ചാത്തലത്തിലുള്ള കഥാപാത്രം ഒരുക്കിയിരിക്കുകയാണ്. നാട്ടുരാജാവില്‍ മോഹന്‍ലാല്‍ വീണ്ടും മീശ പിരിച്ചുവെങ്കില്‍ മാമ്പഴക്കാലത്തിലൂടെ സൂപ്പര്‍താരം വീണ്ടും ഒരു തിരിച്ചുപോക്ക് നടത്തുകയാണ്.

    പ്രേക്ഷകരുടെ പ്രിയജോഡിയായിരുന്ന മോഹന്‍ലാല്‍-ശോഭന ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X