രഞ്ജിത്ത്-മമ്മൂട്ടി ടീം വീണ്ടും
രഞ്ജിത്ത്-മമ്മൂട്ടി ടീം വീണ്ടും
ഒക്ടോബര്‍ 23, 2005
ബ്ലാക്കിനു ശേഷം രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. അടുത്ത വര്‍ഷം ഫിബ്രവരിയോടെ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
രഞ്ജിത്ത്-മമ്മൂട്ടി ടീമിന്റെ രണ്ടാമത്തെ ചിത്രമായിരിക്കും ഇത്. ശരാശി വിജയം നേടിയ ബ്ലാക്ക് ആണ് ഈ ടീമിന്റെ ആദ്യത്തെ ചിത്രം. നേരത്തെ ഷാജി കൈലാസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം വല്യേട്ടനു രഞ്ജിത്ത് തിരക്കഥയെഴുതിയിരുന്നു.
ഷൂട്ടിംഗ് നടന്നുവരുന്ന മമ്മൂട്ടി ചിത്രം രാജമാണിക്യം നേരത്തെ രഞ്ജിത്ത് സംവിധാനം ചെയ്യാമെന്നേറ്റിരുന്നതാണ്. എന്നാല്‍ കുറച്ചുകാലം സിനിമാരംഗത്തു നിന്നും വിട്ടുനില്‍ക്കുന്നതാവും നല്ലതെന്ന ജ്യോതിഷിയുടെ ഉപദേശ പ്രകാരം രഞ്ജിത്ത് ആ ചിത്രത്തില്‍ നിന്നും പിന്‍മാറി. ഇപ്പോള്‍ വീണ്ടും മമ്മൂട്ടിയുമായി ഒന്നിച്ച് മറ്റൊരു ചിത്രം ചെയ്യാനുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ് രഞ്ജിത്ത്.
ഐ.വി.ശശി സംവിധാനം ചെയ്യുന്ന താരാദാസ് വേഴ്സസ് ബല്‍റാം എന്ന ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും മമ്മൂട്ടി-രഞ്ജിത്ത് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. താരാദാസ് വേഴ്സസ് ബല്‍റാമില്‍ മമ്മൂട്ടി ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്.


Click it and Unblock the Notifications