മീരയോട് എന്തു പിണക്കം?
മീരാ ജാസ്മിനും ലോഹിതദാസും ഒട്ടേറെ വിവാദങ്ങളിലെയും ഗോസിപ്പുകളിലെയും നായികാനായകന്‍മാരായിരുന്നു. സിനിമയ്ക്കകത്തും പുറത്തും ഇരുവരും തമ്മിലുള്ള അടുപ്പം പല പിന്നാമ്പുറ കഥകളൊരുങ്ങുന്നതിനും വേണ്ട തീപ്പൊരിയായി.
മീരയുമായുള്ള അടുപ്പം ലോഹിതദാസിന്റെ കരിയറിനെ തന്നെ ബാധിച്ചു. ചക്രത്തിനു ശേഷം അടുത്ത മലയാള ചിത്രം ചെയ്യാന്‍ ലോഹിക്ക് ഒരു ഇടവേള വരെ കാത്തിരിക്കേണ്ടിവന്നു. അതിനിടയില്‍ ലോഹിയും മീരയും പിണങ്ങിയെന്നും മീര ഇനി ലോഹിയുടെ സിനിമയില്‍ അഭിനയിക്കില്ലെന്നും വരെ പിന്നാമ്പുറ കഥകളുണ്ടായി.
മീരാ ജാസ്മിനാണ് പുതിയ ലോഹി ചിത്രമായ ചക്കരമുത്തിലെ നായികയെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് മീരക്കു പകരം കാവ്യ നായികയായി വന്നു. ഇരുവരും പിണങ്ങിയെന്നും അങ്ങനെയാണ് ചക്കരമുത്തില്‍ നിന്നും മീരയെ ഒഴിവാക്കി കാവ്യാ മാധവനെ നായികയാക്കിയതെന്നുമായിരുന്നു സിനിമാ ലോകത്തെ അണിയറ സംസാരങ്ങള്‍.
ചക്കരമുത്തിന്റെ ചിത്രീകരണം തുടരവെ അത്തരം കഥകളെല്ലാം ലോഹിതദാസ് നിഷേധിക്കുന്നു. തന്റെ നായികയാകാന്‍ ആദ്യം പരിഗണിക്കുന്നത് ഇപ്പോഴും മീരയെ തന്നെയാണെന്നും ചക്കരമുത്തിലും ആദ്യം നായികയാവാന്‍ മീരയെ തന്നെയാണ് വിളിച്ചിരുന്നതെന്നും ലോഹി വ്യക്തമാക്കി.
മീരയുമായി എനിക്ക് ഇപ്പോഴും നല്ല അടുപ്പമാണ്. മീരയ്ക്ക് തെലുങ്കിലും തമിഴിലും തിരക്കായതു കാരണമാണ് ചക്കരമുത്തില്‍ അഭിനയിക്കാന്‍ ഡേറ്റില്ലാതെ പോയത്. അതുകൊണ്ടാണ് പകരം കാവ്യാ മാധവനെ നായികയാക്കിയത്- ലോഹി പറയുന്നു.
എന്റെ ചിത്രങ്ങളിലെ നായികമാരില്‍ എന്നെ ഏറ്റവുമേറെ സ്വാധീനിച്ചിട്ടുള്ളത് മീരാ ജാസ്മിനാണ്. എന്റെ മനസിലുള്ള കഥാപാത്രവുമായി ഇഴുകിച്ചേരാന്‍ മീരക്ക് പ്രത്യേക കഴിവുണ്ട്. നല്ല അഭിനയസിദ്ധിയും പ്രതിഭയുമുള്ള നടിയാണ് മീര- മീരയുള്‍പ്പെട്ട പല വിവാദങ്ങളിലും ഗോസിപ്പുകളിലും നായകനായ ലോഹി വ്യക്തമാക്കുന്നു.


Click it and Unblock the Notifications