മുകേഷിന് വീണ്ടും നായകവേഷം

By Staff

ഒട്ടേറെ ചിത്രങ്ങളില്‍ നായകനായി വേഷമിട്ട മുകേഷ് ഇപ്പോള്‍ ഉപനായക വേഷങ്ങളിലൂടെയാണ് മലയാളത്തില്‍ തന്റെ സാന്നിധ്യമറിയിക്കുന്നത്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പല ശ്രദ്ധേയ വേഷങ്ങളും അദ്ദേഹത്തെ തേടിയെത്തുകയും ചെയ്യുന്നു.

സൂപ്പര്‍താര ചിത്രങ്ങളായ ഉദയനാണ് താരത്തിലും നേരറിയാന്‍ സിബിഐയിലും ഉപനായകനായി വേഷമിട്ട മുകേഷ് ആ ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വച്ചത്. സത്യന്‍ അന്തിക്കാടിന്റെ ദിലീപ് ചിത്രത്തിലും മുകേഷിന് ഒരു മുഴുനീള വേഷമുണ്ട്.

ഈ ഉപനായക വേഷങ്ങള്‍ക്കിടയിലും നായകവേഷം ദിലീപിനെ തേടിയെത്തുന്നു. ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷ്നായകനാകുന്ന ചിത്രമാണ് കെ.കെ.ഹരിദാസിന്റെ ഗോപാലപുരാണം. തമിഴ് നടന്‍ രമണയാണ് ചിത്രത്തിലെ മറ്റൊരു നായകന്‍.

കറവക്കാരനായ ഗോപാലന്‍നായരുടെ മകന്‍ ഗോപാലകൃഷ്ണന് കറവ അപമാനമായിരുന്നു. ആ പണി ചെയ്യാന്‍ തന്നെ കിട്ടില്ലെന്ന നിലപാടായിരുന്നു അയാള്‍ക്ക്. ആറാം ക്ലാസില്‍ പഠിത്തം നിര്‍ത്തിയ അയാള്‍ വീട്ടുകാര്‍ക്ക് ഉപകാരമില്ലാത്തവനായി.

ഇതിനിടയിലാണ് രമണയുടെ സഹോദരി നന്ദിനിയെ വിഷ്ണു വിവാഹം ചെയ്യുന്നത്. വിഷ്ണുവിന്റെ പ്രത്യേക രീതികള്‍ രമണയെ ആകര്‍ഷിച്ചു. പെട്ടെന്നു പണക്കാരനാവണമെന്ന ചിന്തയില്‍ ഗോപാലകൃഷ്ണന്‍ വിഷ്ണുവുമായി ചേര്‍ന്ന് ചിലതൊക്കെ ഒപ്പിച്ചു.

വിഷ്ണുവായി മുകേഷും ഗോപാലകൃഷ്ണനായി രമണയുമാണ് അഭിനയിക്കുന്നത്. രാജന്‍ പി.ദേവ്, സായികുമാര്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, ജഗന്നാഥവര്‍മ, ടോണി, പൊന്നമ്മ ബാബു, സക്കീര്‍ ഹുസൈന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

തിരക്കഥ രചിച്ചിരിക്കുന്നത് വിജയ് ശ്രീധര്‍. എസ്.രമേശന്‍നായര്‍, എം.ഡി.രാജേന്ദ്രന്‍, സുധാംശു എന്നിവരുടെ ഗാനങ്ങള്‍ക്ക് യൂനിസ് പി. സംഗീതം നല്‍കുന്നു. ദേവകൃഷ്ണാ ഫിലിംസിന്റെ ബാനറില്‍ ഉമാപതി ചിത്രം നിര്‍മിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X