ഫോട്ടോഗ്രാഫര്‍ ചൊവ്വാഴ്ചയെത്തും
സൂപ്പര്‍താരങ്ങള്‍ തമ്മില്‍ സൂപ്പര്‍യുദ്ധം കാണാനിരുന്ന ആരാധകര്‍ക്ക് നിരാശ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം മാറ്റിവച്ച് സൂപ്പര്‍താരങ്ങള്‍ ഇക്കുറി റംസാനെത്തുന്നത് വിവിധ ദിവസങ്ങളില്‍.
ദീപാവലി ദിനമായ ഒക്ടോബര്‍ 21നു തന്നെ മമ്മൂട്ടിയുടെ പോത്തന്‍വാവയെത്തി. അതേ ദിവസം തന്നെ മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫറും റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ റിലീസിംഗ് തീയതി മൂന്ന് ദിവസം നീട്ടിവച്ച് ഫോട്ടോഗ്രാഫറെത്തുന്നത് റംസാന്‍ ദിനമായ ഒക്ടോബര്‍ 24നാണ്.
ഒക്ടോബര്‍ 24ന് തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന സുരേഷ് ഗോപി ചിത്രം ബഡാ ദോസ്തിന്റെ റിലീംസിഗും മാറ്റി. ഒക്ടോബര്‍ 28നാണ് ബഡാ ദോസ്ത് തിയേറ്ററുകളിലെത്തുന്നത്.


Click it and Unblock the Notifications