തില്ലാന തില്ലാനയില്‍ സുരേഷ്ഗോപിയും കുഞ്ചാക്കോയും അതിഥിതാരങ്ങള്‍
തില്ലാന തില്ലാനയില്‍ സുരേഷ്ഗോപിയും കുഞ്ചാക്കോയും അതിഥിതാരങ്ങള്‍
ഒക്ടോബര്‍ 24, 2000
കേരള ടാക്കസീന്റൈ ബാനറില്‍ ടി.എസ്. സജി സംവിധാനം ചെയ്യുന്ന തില്ലാന തില്ലാനയില്‍ സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും അതിഥി താരങ്ങളായെത്തുന്നു.
തിരുവനന്തപുരത്ത് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ തശ്ശൂരിലാണ് നടക്കുക.
യുവനടന്‍ കൃഷ്ണ ഡബിള്‍ റോളില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ജോമോളും കാവേരിയും നായികമാരാകുന്നു. ജഗദിഷ്, ബൈജു, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, ഷാജു, നവാസ്, അംബിക, കവിയൂര്‍ രേണുക എന്നിവരും അഭിനയിക്കുന്നു.
വിനു കിരിയത്താണ് തിരക്കഥ തയ്യാറാക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് തങ്കരാജ് ഈണം പകരുന്നു. യേശുദാസ്, ജയചന്ദ്രന്‍, സുജാത, മഞ്ജു തോമസ് എന്നിവര്‍ പാടുന്നു.
ഛായാഗ്രഹണം വിപിന്‍ മോഹന്‍. എഡിറ്റിംഗ് പി.സി. മോഹനനും കലാസംവിധാനം രാധാകൃഷ്ണന്‍ മംഗലത്തും നിര്‍വഹിക്കുന്നു. എം.എ. നിഷാദ് നിര്‍മ്മിക്കുന്ന ചിത്രം മെഗാസ്റാറും വിസ്മയാ ഫിലിംസും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കും.


Click it and Unblock the Notifications