ടി. വി. ചന്ദ്രന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍
ടി. വി. ചന്ദ്രന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍
ഒക്ടോബര്‍ 24, 2002
ടി. വി. ചന്ദ്രന്‍ ഡാനിയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത വാനപ്രസ്ഥത്തിന് ശേഷം മോഹന്‍ലാലിന് കിട്ടുന്ന അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ് ടി. വി. ചന്ദ്രന്റെ ചിത്രത്തിലേത്. അതിമാനുഷപരിവേഷം തന്റെ ഇമേജിന് തന്നെ വെല്ലുവിളിയായിരിക്കെ മോഹന്‍ലാലിലെ അഭിനേതാവിന്റെ സാധ്യതകള്‍ പുറത്തുകൊണ്ടുവരുന്ന കഥാപാത്രമായിരിക്കും ഇത്.
മമ്മൂട്ടിയോടൊപ്പം മൂന്ന് ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ടി. വി. ചന്ദ്രന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ ആദ്യമായാണ് അഭിനയിക്കുന്നത്. ചന്ദ്രന്റെ പൊന്തന്‍മാട, ഡാനി എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. പൊന്തന്‍മാടയിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ചന്ദ്രന്റെ ഓര്‍മകള്‍ ഉണ്ടായിരിക്കണം എന്ന ചിത്രത്തിലും മമ്മൂട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
പുതിയ ചിത്രത്തിന്റെ കഥയ്ക്ക് ചന്ദ്രന്‍ അന്തിമരൂപം നല്‍കിക്കഴിഞ്ഞു. തിരക്കഥ പൂര്‍ത്തിയായി വരികയാണ്.


Click it and Unblock the Notifications