സത്യന്റെ ചെറുമകള്‍ സിനിമയില്‍
സത്യന്റെ ചെറുമകള്‍ സിനിമയില്‍
ഒക്ടോബര്‍ 24, 2003
നടന്‍ സത്യന്റെ ചെറുമകള്‍ ആശാ ജീവന്‍ സത്യന്‍ സിനിമയില്‍ അഭിനയിക്കുന്നു. കവടിയാര്‍ദാസ് സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെയാണ് ആശാ ജീവന്‍ സത്യന്‍ അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം വനിതാ കോളജില്‍ സംഗീതത്തില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ആശ ഗായികയും നര്‍ത്തകിയുമാണ്. സത്യന്റെ മകന്‍ ജീവന്‍ സത്യന്റെ മകളാണ് ആശ.
സോള്‍ജിയേഴ്സ് കോര്‍ട്ഷിപ്പ് എന്ന ഇംഗ്ലീഷ് ചിത്രമാണ് കവടിയാര്‍ ദാസ് ഒരുക്കുന്നത്. ഇംഗ്ലീഷ് ചലച്ചിത്രകാരനായ റോബര്‍ട്ട് പോളിന്റെ സോള്‍ജിയേഴ്സ് കോര്‍ട്ഷിപ്പ് പുനസൃഷ്ടിക്കുകയാണ് കവടിയാര്‍ ദാസ്. മലയാളത്തിലെ ആദ്യത്തെ ചിത്രമായ വിഗതകുമാരന്‍ പുന:സൃഷ്ടിച്ച കവടിയാര്‍ ദാസിന്റെ രണ്ടാമത്തെ ചിത്രമാണിത്.
ജീവന്‍ സത്യനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം മധുനായര്‍. ആനിവിഷന്റെ ബാനറില്‍ ശബരി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications