തംബോലയില്‍ സിദ്ധാര്‍ഥ്
തംബോലയില്‍ സിദ്ധാര്‍ഥ്
ഒക്ടോബര്‍ 24, 2003
രാമു കാര്യാട്ടിന്റെ ശിഷ്യനായിരുന്ന തരകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന തംബോല എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ് നായകനാവുന്നു.
കെ. പി. എ. സി. ലളിതയുടെ മകനായ സിദ്ധാര്‍ഥ് അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. കമലിന്റെ നമ്മളിലൂടെ അരങ്ങേറിയ സിദ്ധാര്‍ഥ് എം. എ. വേണുവിന്റെ കാക്കക്കറുമ്പന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് ഇപ്പോള്‍.
അമ്മയും മകനും ഒന്നിച്ചഭിനയിക്കുന്നുവെന്ന സവിശേഷതയുണ്ട് ഈ ചിത്രത്തിന്. കെ. പി. എ. സി. ലളിതയും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
നിത്യാദാസാണ് തംബോലയിലെ നായിക. മുരളിയും പുതുമുഖം പീയോമയുമാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളായി വരുന്നത്. അനന്തരാമകൃഷ്ണഭാഗവര്‍ എന്ന കഥാപാത്രത്തെ മുരളിയും ഭാഗവതരുടെ ഭാര്യ അലമേലുവിനെ പീയോമയും അവതരിപ്പിക്കുന്നു.
ഭരതന്റെ ഒട്ടേറെ ചിത്രങ്ങള്‍ക്ക് ഗാനങ്ങളെഴുതിയിട്ടള്ള എം. ഡി. രാജേന്ദ്രനാണ് തംബോലയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നതും രാജേന്ദ്രനാണ്.


Click it and Unblock the Notifications











