twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദിവാസികളുടെ വിപ്ലവകഥയുമായി കബനി

    By Staff
    |

    ആദിവാസികളുടെ വിപ്ലവകഥയുമായി കബനി
    ഒക്ടോബര്‍ 25, 2000

    വിരുന്നു വന്നവര്‍ വീട്ടുകാരാവുകയും വീട്ടുകാര്‍ വേലക്കാരാവുകയും ചെയ്ത അവസ്ഥയിലുള്ള ആദിവാസികളുടെ കഥയുമായി കബനി വരുന്നു. ആദിവാസി സമൂഹത്തില്‍ അക്ഷരം നടത്തുന്ന വിപ്ലവത്തിന്റെ കഥ കൂടിയാണ് കബനി.

    മാള അവതരിപ്പിക്കുന്ന ചാമനും ബോബന്‍ ആലുംമൂടന്റെ ബാലുമാഷും അവരുടെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രമാകാനാണ് സാധ്യത.

    സമുദായത്തിനു ശേഷം അമ്പിളി സംവിധാനം ചെയ്യുന്ന കബനിയില്‍ ബോബന്‍ ആലുംമൂടനും മേഘാരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാള അരവിന്ദന്‍, മേഘനാദന്‍, ഒറ്റപ്പാലം പപ്പന്‍, സാലു കൂറ്റനാട്, അബു സലിം, മധുസൂദനന്‍ (ലണ്ടന്‍), രവികുമാര്‍, രാധാകൃഷ്ണന്‍, തുമ്പൂര്‍ സുബ്രഹ്മണ്യം, റോമി ചന്ദ്രന്‍, ബീനാ ജോര്‍ജ്ജ്, കെ.പി. ലക്ഷ്മി, സതി, രാജശങ്കര്‍, രേവതി, ബേബി ദര്‍ശന, മാസ്റര്‍ മുന്ന സലാം എന്നിവര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു.

    തിരക്കഥയും സംഭാഷണവും തൃശ്ശൂര്‍ വിശ്വം. ഛായാഗ്രഹണം കൃഷ്ണക്കൈമള്‍. മുല്ലനേഴിയുടെയും ഇ.സി. സുരേഷിന്റെയും ഗാനങ്ങള്‍ക്ക് വിദ്യാധരന്‍ സംഗീതം പകരുന്നു. ജയചന്ദ്രന്‍, ചിത്ര, മധുബാലകൃഷ്ണന്‍ എന്നിവര്‍ പാടുന്നു.

    ജെ.കെ. ഇന്റര്‍നാഷണലിന്റെ ബാനറില്‍ പി. രവികുമാറും പി. മധുസൂദനനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് കബനി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X